Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശബരിമലയ്ക്കു സമീപം വിമാനത്താവളം വേണമെന്ന പിണറായി വിജയന്റെ ആഗ്രഹം മുതലെടുക്കാൻ ഇടനിലക്കാർ രംഗത്ത്; കെ.പി. യോഹന്നാന്റെ സർക്കാർ ഏറ്റെടുക്കേണ്ട ചെറുവള്ളി എസ്‌റ്റേറ്റ് സർക്കാരിനെ കൊണ്ടു വാങ്ങിപ്പിച്ചു വിമാനത്താവളം പണിയാനുള്ള നീക്കം തകൃതി

ശബരിമലയ്ക്കു സമീപം വിമാനത്താവളം വേണമെന്ന പിണറായി വിജയന്റെ ആഗ്രഹം മുതലെടുക്കാൻ ഇടനിലക്കാർ രംഗത്ത്; കെ.പി. യോഹന്നാന്റെ സർക്കാർ ഏറ്റെടുക്കേണ്ട ചെറുവള്ളി എസ്‌റ്റേറ്റ് സർക്കാരിനെ കൊണ്ടു വാങ്ങിപ്പിച്ചു വിമാനത്താവളം പണിയാനുള്ള നീക്കം തകൃതി

പത്തനംതിട്ട: ശബരിമലയ്ക്കു സമീപം വിമാനത്താവളം വേണമെന്ന പിണറായി വിജയന്റെ ആഗ്രഹം മുതലെടുക്കാൻ ഇടനിലക്കാർ രംഗത്ത്. കഴിഞ്ഞ ദിവസം പമ്പയിൽ ചേർന്ന അവലോകന യോഗത്തിലാണ് ശബരിമലയ്ക്ക് സമീപം വിമാനത്താവളം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. വിവാദമായ ആറന്മുള വിമാനത്താവള പദ്ധതിക്ക് പകരം പത്തനംതിട്ട ജില്ലയിൽ തന്നെ പുതിയ വിമാനത്താവളത്തിന് സംസ്ഥാന സർക്കാർ നീക്കം.

ജില്ലയിലെ പാട്ടക്കാലാവധി കഴിഞ്ഞ റബ്ബർ എസ്റ്റേറ്റുകളാണ് വിമാനത്തവളത്തിനായി സർക്കാർ പരിഗണിക്കുന്നത്. വർദ്ധിച്ച് വരുന്ന ശബരിമല തീർത്ഥാടകരുടെ എണ്ണവും പ്രവാസികകളുടേതടക്കമുള്ള ആവശ്യങ്ങളും പരിഗണിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ വിമാനത്താവളം എന്ന അശയം ശബരിമല അവലോകനയോഗത്തിൽ മുന്നോട്ട് വച്ചത്. ഇതിനായുള്ള ചർച്ചകളും തുടങ്ങിക്കഴിഞ്ഞു.

പത്തനംതിട്ട ജില്ലയിൽ പാട്ടക്കാലാവധി കഴിഞ്ഞതും ഹാരിസൺസ് മലയാളം പ്ലാന്റേഷൻസ് കൈവശം വച്ചിരിക്കുന്നതുമായ ചെങ്ങറ ഏസ്റ്റേറ്റ്, ളാഹ ഏസ്റ്റേറ്റ്, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലുള്ള ചെറുവള്ളി ഏസ്റ്റേറ്റ് എന്നിവിടങ്ങളാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. ഇതിൽ ചെറുവള്ളി ഏസ്റ്റേറ്റ് കെ.പി. യോഹന്നാന്റേതാണ്.

പ്രവാസി മലയാളികളുടെ സംഘടനകൾ വിമാനത്താവള പദ്ധതിക്ക് വേണ്ടി സർക്കാരുമായി ചർച്ച നടത്തിക്കഴിഞ്ഞു. നേരിട്ടുള്ള സർക്കാർ ഉടമസ്ഥതയിലോ, സിയാൽ മാതൃകയിലോ ഉള്ള വിമാനത്താവളമാണ് പരിഗണനയിലുള്ളത്. ഏയർ സ്ട്രിപ്പോട് കൂടിയ ചെറിയ വിമാനത്താവളമാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ശബരിമലയ്ക്ക് സമീപമുള്ള സ്ഥലമാണ് സർക്കാർ ആദ്യം പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP