Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

23ാമത് ചലച്ചിത്ര മേള നടത്താൻ ആലോചിക്കുന്നുവെന്ന് മന്ത്രി എ.കെ ബാലൻ; നടത്താനുദ്ദേശിക്കുന്നത് ആർഭാടങ്ങളും ആഘോഷങ്ങളുമില്ലാതെ; അന്തിമ തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയതിന് ശേഷം

23ാമത് ചലച്ചിത്ര മേള നടത്താൻ ആലോചിക്കുന്നുവെന്ന് മന്ത്രി എ.കെ ബാലൻ; നടത്താനുദ്ദേശിക്കുന്നത് ആർഭാടങ്ങളും ആഘോഷങ്ങളുമില്ലാതെ; അന്തിമ തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയതിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ മഹാ പ്രളയത്തെ തുടർന്ന് ആഘോഷ പരിപാടികൾ ഒരു വർഷത്തേക്ക് വേണ്ടെന്ന് വെച്ച നിലപാടിൽ നിന്നും സർക്കാർ വീണ്ടും പിന്നോട്ട പോകുന്നു. 23ാമത് രാജ്യാന്തര ചലച്ചിത്ര മേള നടത്താൻ സർക്കാർ ആലോചിക്കുന്നതായി മന്ത്രി എ.കെ ബാലൻ പ്രഖ്യാപിച്ചും എന്നാൽ ഐഎഫ്എഫ്‌കെ ഇത്തവണ നടത്തുക ചെലവ് കുറച്ചാകണം എന്നാണ് ആലോചിക്കുന്നതെന്നും അന്തിമ തീരുമാനം മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സംസ്ഥാന സ്‌കൂൾ കായിക മേളയും കലോത്സവവും ശാസ്‌ത്രോത്സവവും വേണ്ടെന്ന് വെച്ചിരുന്നെങ്കിലും വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് ലഉൾപ്പടെയുള്ള കാര്യങ്ങളിൽ ആശങക വിവിധ കോണുകളിൽ നിന്ന് ഉയർന്ന സാഹചര്യത്തിൽ തീരുമാനം പുനപരിശോധിക്കുകയും ആഘോഷങ്ങൾ ഒഴിവാക്കി നടത്താനും തീരുമാനമായിരുന്നു. അതടൊപ്പം തന്നെ പ്രളയത്തെ നേരിടുന്നത് ആഘോഷങ്ങൾ ഒഴിവാക്കിക്കൊണ്ടല്ലെന്നും നമ്മുടെ ദുരന്തത്തെ ചിരിച്ച് കൊണ്ട് തന്നെ നേരിടും എന്നതിന്റെ തെളിവായി ആഘോഷങ്ങൾ കുറച്ച് ആർഭാടമില്ലാതെ കലോത്സവങ്ങളും മേളകളും നടത്തണമെന്ന രീതിയിൽ വിമർശനവും ശക്തമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP