Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂൾ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡിന് നിരോധനം; സ്‌കൂൾ കാമ്പസുകളിൽ നിന്നും 50 മീറ്റർ പരിധിയിൽ ജങ്ക് ഫുഡ് വിൽപന നടത്തരുത്; സ്‌കൂൾ പരിസരത്തുള്ള ബർഗർ, പിസ കടകൾ പൂട്ടേണ്ടി വരും; കായിക മേളകളിലും ഇത്തരം ഭക്ഷ്യവസ്തുക്കൾ വിൽക്കാനോ പരസ്യം ചെയ്യാനോ സാമ്പിളുകൾ നൽകാനോ പാടില്ലെന്നും നിർദ്ദേശം

സ്‌കൂൾ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡിന് നിരോധനം; സ്‌കൂൾ കാമ്പസുകളിൽ നിന്നും 50 മീറ്റർ പരിധിയിൽ ജങ്ക് ഫുഡ് വിൽപന നടത്തരുത്; സ്‌കൂൾ പരിസരത്തുള്ള ബർഗർ, പിസ കടകൾ പൂട്ടേണ്ടി വരും; കായിക മേളകളിലും ഇത്തരം ഭക്ഷ്യവസ്തുക്കൾ വിൽക്കാനോ പരസ്യം ചെയ്യാനോ സാമ്പിളുകൾ നൽകാനോ പാടില്ലെന്നും നിർദ്ദേശം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്‌കൂൾ കാന്റീനുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡ് വിൽപ്പനക്കെതിരെ നിരോധനം ഏർപ്പെടുത്തി ഫുഡ് ആൻഡ് സ്റ്റാൻഡേർഡ് അതോരിറ്റിയുടെ ഉത്തരവ്. ഡിസംബർ ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരും. സ്‌കൂൾ വിദ്യാർത്ഥികളിലെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ നിയന്ത്രിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് റെഗുലേഷൻസ്-2019 പ്രകാരമാണ് ഉത്തരവ്.

സ്‌കൂൾ കാമ്പസുകളിൽ നിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ ജങ്ക് ഫുഡ് വിൽപന നടത്തരുത്. കായികമേളകളിലും ഇത്തരം ഭക്ഷ്യവസ്തുക്കൾ വിൽക്കാനോ പരസ്യം ചെയ്യാനോ സാമ്പിളുകൾ നൽകാനോ പാടില്ല. കൂടിയ അളവിൽ കൊഴുപ്പ്, മധുരം, ഉപ്പ് എന്നിവ അടങ്ങിയിരിക്കുന്ന പാക്കറ്റിലടച്ച ഭക്ഷണസാധനങ്ങൾ (ജങ്ക് ഫുഡ്സ്) സ്‌കൂൾ കാന്റീനിലോ സ്‌കൂൾ കാമ്പസിന് 50 മീറ്റർ ചുറ്റളവിലോ ഹോസ്റ്റൽ, സ്‌കൂൾ മെസ്സ് എന്നിവിടങ്ങളിലോ വിൽപന നടത്താനോ വിതരണം ചെയ്യാനോ പാടില്ലെന്നും പുതിയ മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നു.

പോഷകഗുണം കുറഞ്ഞ ഭക്ഷണസാധനങ്ങൾ സാമ്പിൾ ആയി നൽകുന്നതും വിലക്കിയിട്ടുണ്ട്. ജങ്ക് ഫുഡിന്റെ വിൽപന പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളോ ബാനറുകളോ ലോഗോകളോ സ്‌കൂൾ കാന്റീനുകളിലോ സ്‌കൂൾ കമ്പ്യൂട്ടറുകളിലോ പ്രചരിപ്പിക്കാനും പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

പോഷകങ്ങൾ വളരെ കുറവും കലോറി വളരെ കൂടിയതുമായി ഭക്ഷണപദാർഥങ്ങളെയാണ് പൊതുവേ ജങ്ക് ഫുഡുകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. ഫ്രഞ്ച് ഫ്രൈസ്, വറുത്ത ചിപ്സ്, സമോസ, ഗുലാബ് ജാമുൻ, മധുരമുള്ള കാർബണേറ്റഡ്/ നോൺ കാർബണേറ്റഡ് ശീതളപാനീയങ്ങൾ, റെഡി ടു ഈറ്റ് ഫുഡ്സ്, നൂഡിൽസ്, പിസ, ബർഗർ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. കുട്ടികളിൽ പൊണ്ണത്തടിക്കും മറ്റു പ്രശ്‌നങ്ങൾക്കും ഈ ജങ്ക് ഫുഡുകൾ വഴിതെളിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP