Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാനിറ്റൈസറിന്റെ ഡിമാന്റ് വർധിച്ചതോടെ സർക്കാർ ഇടപെടൽ: കുറഞ്ഞ വിലയിൽ സാനിറ്റൈസർ എല്ലായിടത്തും ലഭ്യമാക്കും; സർക്കാരിന് കീഴിലുള്ള കെഎസ്ഡിപി തയ്യാറാക്കുന്നത് ഒരു ലക്ഷം കുപ്പി ഹാൻഡ് സാനിറ്റൈസർ; നിർമ്മാണം ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോർമുലയിൽ; കുറഞ്ഞ വിലയ്ക്ക് സാനിറ്റൈസർ വിപണിയിൽ എത്തിക്കുമെന്ന് ഇ പി ജയരാജൻ

സാനിറ്റൈസറിന്റെ ഡിമാന്റ് വർധിച്ചതോടെ സർക്കാർ ഇടപെടൽ: കുറഞ്ഞ വിലയിൽ സാനിറ്റൈസർ എല്ലായിടത്തും ലഭ്യമാക്കും; സർക്കാരിന് കീഴിലുള്ള കെഎസ്ഡിപി തയ്യാറാക്കുന്നത് ഒരു ലക്ഷം കുപ്പി ഹാൻഡ് സാനിറ്റൈസർ; നിർമ്മാണം ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോർമുലയിൽ; കുറഞ്ഞ വിലയ്ക്ക് സാനിറ്റൈസർ വിപണിയിൽ എത്തിക്കുമെന്ന് ഇ പി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ ഭീതിയിൽ സാനിറ്റൈസറിന്റെ ഡിമാന്റ് വർധിച്ചതോടെ സർക്കാർ ഇടപെടൽ. ഇത് ആവശ്യക്കാർക്ക് ലഭിക്കുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിൽ കുറഞ്ഞ വിലയിൽ സാനിറ്റൈസർ ലഭ്യമാക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള കെഎസ്ഡിപി ഒരു ലക്ഷം കുപ്പി ഹാൻഡ് സാനിറ്റൈസർ തയ്യാറാക്കുമെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞു. ഇവ മെഡിക്കൽ സർവീസ് കോർപ്പറേഷന് വഴി വിതരണം ചെയ്യാനാണ് ഉദ്ദോശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ജയരാജന്റെ ഫേസ്‌ബുക്ക് കുറിപ്പ്

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിനു കീഴിലുള്ള കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യുട്ടിക്കൽസ് (കെഎസ്ഡിപി) ഹാന്റ് സാനിറ്റൈസർ ഉൽപാദിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഫോർമുല പ്രകാരമാണ് സാനിറ്റൈസർ തയ്യാറാക്കിയത്. നിലവിൽ സാനിറ്റൈസർ കെ എസ് ഡി പി ഉൽപ്പാദിപ്പിച്ചിരുന്നില്ല. എന്നാൽ, കൊറോണ പടരുന്ന സാഹചര്യത്തിൽ വിപണിയിൽ സാനിറ്റൈസർ ക്ഷാമം പരിഹരിക്കുന്നതിനാണ് കെഎസ്ഡിപിയിൽ നിർമ്മാണം തുടങ്ങിയത്. കെ എസ് ഡി പിയിലെ തന്നെ വിദഗ്ധരാണ് സാനിറ്റൈസറിന്റെ കോമ്പിനേഷൻ തയ്യാറാക്കിയത്. ശനിയാഴ്ചയോടെ രണ്ടായിരം ബോട്ടിൽ പൂർത്തിയാകും.

പത്തു ദിവസത്തിനകം ഒരു ലക്ഷം ബോട്ടിൽ ഹാന്റ് സാനിറ്റൈസർ നിർമ്മിക്കും. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനു (കെ.എം.എസ്.സി.എൽ) വേണ്ടി ഒരു ലക്ഷം ബോട്ടിലാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്. ഹാന്റ് സാനിറ്റൈസറിന്റെ ആദ്യ ലോഡ് കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് വെള്ളിയാഴ്ച അയച്ചു. 500 മില്ലി വരുന്ന 500 ബോട്ടിലുകളാണ് കെ.എം.എസ് സി.എൽ വെയർഹൗസുകളിൽ എത്തിച്ചത്. പൊതുവിപണിയിൽ 100 മില്ലി സാനിറ്റൈസറിന് 150 മുതൽ 200 രൂപ വരെയാണ് വില. എന്നാൽ കെഎസ്ഡിപി ഉൽപാദിപ്പിക്കുന്ന അര ലിറ്റർ സാനിറ്റൈസറിന് 125 രൂപമാത്രമാണ് വില.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP