Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദിക്കും പിണറായിക്കും പ്രശംസയുമായി ഗവർണറുടെ റിപ്പബ്ലിക്ക് ദിന സന്ദേശം; 'മോദിയുടെ സ്‌കിൽ ഇന്ത്യയും ആയുഷ്മാൻ ഭാരതും അടക്കമുള്ള വികസന പദ്ധതികൾ രാജ്യത്തിന് ഗുണം ചെയ്തു'; കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി മുഖ്യമന്ത്രി നടത്തുന്ന ഇടപെടലുകൾ മികച്ചതെന്നും പി. സദാശിവം

മോദിക്കും പിണറായിക്കും പ്രശംസയുമായി ഗവർണറുടെ റിപ്പബ്ലിക്ക് ദിന സന്ദേശം; 'മോദിയുടെ സ്‌കിൽ ഇന്ത്യയും ആയുഷ്മാൻ ഭാരതും അടക്കമുള്ള വികസന പദ്ധതികൾ രാജ്യത്തിന് ഗുണം ചെയ്തു'; കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി മുഖ്യമന്ത്രി നടത്തുന്ന ഇടപെടലുകൾ മികച്ചതെന്നും പി. സദാശിവം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും പ്രശംസിച്ച് ഗവർണർ പി.സദാശിവത്തിന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം. സ്‌കിൽ ഇന്ത്യ, മോദിയുടെ വികസന പദ്ധതികൾ ഇന്ത്യയ്ക്ക് ഗുണം ചെയ്തുവെന്നും ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികൾ നേട്ടമുണ്ടാക്കിയെന്നും ഗവർണർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ചെയ്യുന്ന ഇടപെടലുകൾ മികച്ചതാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിൽ രാഷ്ട്രീയം കലർത്തരുത്. പുനർനിർമ്മാണത്തിൽ സുതാര്യത ഉറപ്പാക്കണം. ഇക്കാര്യത്തിൽ അനാവശ്യ വിവാദങ്ങൾ പാടില്ലെന്നും അക്രമ സമരങ്ങളും ഹർത്താലുകളും എങ്ങനെ ഒഴിവാക്കാമെന്ന് നാം സ്വയം ചോദിക്കണമെന്നും ഗവർണർ റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

ഗാന്ധിയുടെ 150ാം ജന്മദിനം ആഘോഷിക്കുന്ന ഈ വർഷം നമ്മുടെ രാജ്യത്തിന്റെ വളർച്ചയ്ക്കായുള്ള സംഭാവനകൾ തുടരണമെന്നും ഗാന്ധിയുടെ മൂല്യങ്ങളും ആശയങ്ങളും പിന്തുടർന്ന് സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കാമെന്നും ഗവർണർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP