Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉരുൾപൊട്ടലിലടക്കം ഒൻപത് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. .

കാറ് ഒഴുക്കിൽ പെട്ട് രണ്ട് പേരും ഉരുൾപൊട്ടലിൽ ഏഴ് പേരുമാണ് മരിച്ചത്. ദുരിതം അനുഭവിക്കുന്ന ഇവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായി ആരിഫ് മുഹമ്മദ് ഖാൻ ട്വിറ്ററിൽ കുറിച്ചു. എല്ലാവരും ജാഗ്രത പുലർത്തണമെന്നും രക്ഷാപ്രവർത്തന സംഘത്തോട് പൂർണമായും സഹകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

വെള്ളിയാഴ്ച രാത്രി മുതൽ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. കോട്ടയം, ഇടുക്കി ജില്ലകളിൽ മഴയേത്തുടർന്ന് വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഏഴ് വീടുകൾ പൂർണമായും നശിച്ചു. പത്ത് പേരെ കാണാതായി. ഇവർക്ക് വേണ്ടിയുള്ള തിരച്ചിലും വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്. ഇന്ന് രാത്രിയിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP