Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202412Friday

വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് ആദ്യമായി സർക്കാർവക യാത്രയയപ്പ്; ജുഡീഷ്യൽ ചട്ടങ്ങളുടെ ലംഘനം; സർക്കാരിന്റെ ഉപകാരസ്മരണ; സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി നൽകി

വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് ആദ്യമായി സർക്കാർവക യാത്രയയപ്പ്;  ജുഡീഷ്യൽ ചട്ടങ്ങളുടെ ലംഘനം; സർക്കാരിന്റെ ഉപകാരസ്മരണ; സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി നൽകി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏപ്രിൽ 23-ന് സർവീസിൽ നിന്ന് വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് സർക്കാർ വക യാത്രയയപ്പ് നൽകിയതിന് എതിരെ പരാതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കുമാണ് പരാതി നൽകിയിട്ടുള്ളത്. സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫൻ ആണ് പരാതിക്കാരൻ. ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസിന് സർക്കാരിന്റേതായി ഔദ്യോഗിക യാത്രയയപ്പ് നൽകുന്നത്.

ജുഡീഷ്യൽ ചട്ടങ്ങളുടെയും മുൻകാല ഉത്തരവുകളുടേയും ലംഘനമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കേരള സർക്കാർ നടത്തുന്നത് ഉപകാരസ്മരണ ആണെന്നും പരാതിയിൽ ആരോപിക്കുന്നു. കോവളത്തെ സ്വകാര്യ ഫൈവ് സ്റ്റാർ ഹോട്ടലിലാണ് സർക്കാർ ചീഫ് ജസ്റ്റിസിന് പ്രത്യേക യാത്രയയപ്പ് നൽകിയത്.

സാധാരണ നിലയിൽ ഹൈക്കോടതി ഫുൾ കോർട്ട് മാത്രം യാത്രയയപ്പ് നൽകുന്നതാണ് കീഴ് വഴക്കം. ഹൈക്കോടതി നേരത്തെ തന്നെ ഫുൾ കോർട്ട് യാത്രയയപ്പ് നൽകിയിരുന്നു. അതോടൊപ്പം സീനിയർ അഭിഭാഷകരും വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നൽകിയിരുന്നു.

മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും കുടുംബസമേതമാണ് യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തത്. മന്ത്രിമാരായ പി രാജീവ്, കെഎൻ ബാല?ഗോപാൽ, കെ രാജൻ, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവരും അഡ്വക്കറ്റ് ജനറൽ, ചീഫ് സെക്രട്ടറി വിപി ജോയ്, ആഭ്യന്തര സെക്രട്ടറി കെ വേണു, നിയമസെക്രട്ടറി ഹരിനായർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസനിധി കേസ് പരിഗണിച്ച ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തത് വലിയ വിവാദമായതിന് തൊട്ടുപിന്നാലെയാണ് വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പതിവിന് വിപരീതമായി സർക്കാർ യാത്രയയ്‌പ്പ് നൽകുന്നത്.

അതിനിടെ, സർക്കാർ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകുന്നത് വിചിത്രമാണ്. മുഖ്യമന്ത്രിയും നാലഞ്ച് മന്ത്രിമാരും ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി രഹസ്യമായി യാത്രയയപ്പ് നൽകേണ്ട സ്ഥാനമല്ല ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റേതെന്ന് വിഡി സതീശൻ പറഞ്ഞു.

ലാവലിൻ കേസിൽ വിധി പറഞ്ഞ ചീഫ് ജസ്റ്റിസിനെ നാടുകടത്തിയവരാണ് ഇപ്പോൾ യാത്രയയപ്പ് നൽകി ആദരിക്കുന്നത്. കേരളത്തിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഇപ്പോഴെങ്കിലും ആദരവ് തോന്നിയത് വലിയ കാര്യമാണ്. പണ്ട് ലാവലിൻ കേസിൽ വിധി പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസിനെ, എസ്എഫ്ഐക്കാരേയും ഡിവൈഎഫ്ഐക്കാരേയും ഹൈക്കോടതിയുടെ മുമ്പിലേക്കയച്ച് പ്രകടനം നടത്തിച്ച് നാടുകടത്തുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP