Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

മഞ്ജു വാര്യർ ഫൗണ്ടേഷന്റെ വാഗ്ദാനത്തോടെ പെരുവഴിയിലായത് പണിയ വിഭാഗത്തിലെ 57 കുടുംബങ്ങൾ; പ്രളയത്തിൽ ദുരിതമനുഭവിച്ചപ്പോഴും ആദിവാസികൾക്ക് വിനയായത് ഫൗണ്ടേഷന്റെ പ്രഖ്യാപനം; നടിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ദളിത് സംഘടനകളും

മഞ്ജു വാര്യർ ഫൗണ്ടേഷന്റെ വാഗ്ദാനത്തോടെ പെരുവഴിയിലായത് പണിയ വിഭാഗത്തിലെ 57 കുടുംബങ്ങൾ; പ്രളയത്തിൽ ദുരിതമനുഭവിച്ചപ്പോഴും ആദിവാസികൾക്ക് വിനയായത് ഫൗണ്ടേഷന്റെ പ്രഖ്യാപനം; നടിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ദളിത് സംഘടനകളും

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: ആദിവാസികൾക്ക് വീട് വെച്ച് കൊടുക്കുമെന്ന മഞ്ജു വാര്യർ ഫൗണ്ടേഷന്റെ പ്രഖ്യാപനം ജലരേഖയായതോടെ പെരുവഴിയിലായ ജനങ്ങൾക്കായി വിവിധ ദളിത് സംഘടനകൾ ഒന്നിക്കുന്നു. ആദിവാസി ഗോത്ര മഹാസഭയും മറ്റ് ദളിത് സംഘടനകളും രംഗത്തെത്തിയതോടെയാണ് വിഷയം വീണ്ടും ചൂടുപിടിക്കുന്നത്. 2017ൽ ആണ് പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിൽ പണിയ വിഭാഗത്തിലെ 57 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാമെന്ന് മഞ്ജൂ വാര്യരുടെ പേരിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ പ്രഖ്യാപിച്ചത്. എന്നാൽ വർഷം രണ്ട് കഴിഞ്ഞിട്ടും വാഗ്ദാനം പാലിക്കപ്പെട്ടില്ല എന്ന് മാത്രമല്ല, കിട്ടേണ്ടിയിരുന്ന പല സഹായങ്ങളും ഇതിന്റെ പേരിൽ ഇവർക്ക് നിഷേധിക്കുകയും ചെയ്തു. ഇതോടെ ആദിവാസികൾ നിയമ നടപടികളുമായി മുന്നോട്ട് പോയെങ്കിലും പ്രയോജനമുണ്ടായില്ല.

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പ്രദേശത്ത് വ്യാപകനാശനഷ്ടമുണ്ടായി. എന്നാൽ, പ്രദേശത്തുകാർക്കായി മഞ്ജു വാര്യർ ഫൗണ്ടേഷൻ നൽകിയ വാഗ്ദാനം നില നിൽക്കുന്നതിനാൽ സർക്കാരും പഞ്ചായത്ത് അധികൃതരും സഹായങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് ആദിവാസികൾ ലീഗൽ സർവീസ് അഥോറിറ്റിയെ സമീപിച്ചിരുന്നു. പരാതിയെ തുടർന്ന് കോളനിയിലെ വീടുകൾക്ക് അറ്റകുറ്റപ്പണി നടത്തിത്തരികയോ എല്ലാ കുടുംബങ്ങൾക്കുമായി ആകെ 10 ലക്ഷം രൂപ നൽകുകയോ ചെയ്യാമെന്ന് ലീഗൽ സർവീസ് അഥോറിറ്റി സിറ്റിംഗിൽ മഞ്ജു വാര്യർ ഫൗണ്ടേഷൻ അധികൃതർ നേരത്തെ അറിയിച്ചിരുന്നെങ്കിലും കോളനിക്കാർ അംഗീകരിച്ചില്ല.

കോളനിവാസികളുടെ പുനരധിവാസം ഏറ്റെടുത്ത ശേഷം വാഗ്ദാനം പാലിക്കാത്ത ചലച്ചിത്രതാരം മഞ്ജുവാര്യർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭയും വിവിധ ദളിത് സംഘടനകളും എറണാകുളം പ്രസ്സ് ക്ലബിൽ വിളിച്ചു ചേർച്ച വാർത്താസമ്മേളനത്തിലാണ് ആവശ്യപ്പെട്ടത്. 'മഞ്ജു വാര്യരുടെ സന്നദ്ധത വിശ്വാസത്തിലെടുത്ത ജില്ലാഭരണകൂടവും പഞ്ചായത്തും നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിരുന്നു.

എന്നാൽ 2018-ലും 2019-ലും പ്രളയക്കെടുതികൾ ആവർത്തിച്ചിട്ടും വാഗ്ദാനം നൽകിയ ഫൗണ്ടേഷൻ ഭാരവാഹികൾ അതുവഴി തിരിഞ്ഞുനോക്കിയില്ല. ഫൗണ്ടേഷന്റെ വാഗ്ദാനം നിലനിൽക്കുന്നതിനാൽ സർക്കാരിന്റെ യാതൊരുവിധ സഹായവും ലഭിച്ചതുമില്ല. കേരള സർക്കാരിന്റെയും പ്രമുഖ ജൂവലറി സ്ഥാപനങ്ങളുടെയും ബ്രാന്റ് അംബാസഡർ എന്ന നിലയിൽ വിശ്വാസ്യതയുടെ പ്രതീകമായി പ്രവർത്തിച്ചുവരുന്ന മഞ്ജു വാര്യർ വിശ്വാസവഞ്ചന നടത്തിയതായും, ആദിവാസികളുടെ പേരിൽ ധനസമാഹരണം നടത്തിയതുമായാണ് ആദിവാസികൾ വിശ്വസിക്കുന്നത് എന്നും വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത ഗോത്ര മഹാ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ എം ഗീതാനന്ദൻ പറഞ്ഞു

ലീഗൽ സർവ്വീസ് അഥോറിറ്റിക്ക് മഞ്ജു വാര്യർ ഫൗണ്ടേഷൻ നൽകിയ സത്യവാങ്മൂലത്തിൽ സാമ്പത്തിക പരാധീനതയെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും, പദ്ധതി നടപ്പാക്കാൻ ഒരു വ്യക്തി എന്ന നിലയിൽ ബുദ്ധിമുട്ടുകളുണ്ടെന്നും, ഇതിനകം മൂന്നര ലക്ഷം രൂപ ചെലവാക്കിയിട്ടുണ്ടെന്നും 10 ലക്ഷം രൂപ മാത്രമെ തുടർന്ന് നൽകാൻ കഴിയൂ എന്നും, കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നും മാത്രമെ ലീഗൽ സർവ്വീസ് അഥോറിറ്റിയുടെ മുമ്പാകെ അഭ്യർത്ഥിച്ചിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP