Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോപാലകൃഷ്ണനെ ഓടിത്തോൽപ്പിക്കാനാവില്ല മക്കളെ; രാജഭരണകാലത്ത് പടയോട്ടം തുടങ്ങിയ ഗോപാലകൃഷ്ണൻ ബസിന് 100 വയസ് പിന്നിട്ടു

ഗോപാലകൃഷ്ണനെ ഓടിത്തോൽപ്പിക്കാനാവില്ല മക്കളെ; രാജഭരണകാലത്ത് പടയോട്ടം തുടങ്ങിയ ഗോപാലകൃഷ്ണൻ ബസിന് 100 വയസ് പിന്നിട്ടു

സ്വന്തം ലേഖകൻ

100-ാം വയസ്സിലും ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ഗോപാലകൃഷ്ണൻ. ഗോപാലകൃഷ്ണന് വയസ് 100 കഴിഞ്ഞെങ്കിലും ഓടി തോൽപ്പിക്കാമെന്ന് ആരും കരുതേണ്ട. പഴകും തോറും വീഞ്ഞിന്റെ മധുരം കൂടും എന്നു പറയും പോലെ പ്രായം കൂടുന്തോറും കരുത്തും ന്യൂ ജെൻ ലുക്കും കൂടുകയാണ് ഗോപാലകൃഷ്ണന്. തെരുവിൽ വീട്ടിൽ നിന്നു തെരുവിലിറങ്ങിയ ഗോപാലകൃഷ്ണൻ എന്ന ബസിന്റെ ജീവിതകഥ ഇങ്ങനെ:

1920ൽ രാജഭരണ കാലത്താണ് ഗോപാലകൃഷ്ണൻ എന്ന ഈ ബസിന്റെ ജനനം. ചവറ പൊന്മന തെരുവിൽ വീട്ടിൽ കെ.ശേഖരൻ മുതലാളിയാണ് ആലപ്പുഴ കായംകുളം റൂട്ടിൽ ഗോപാലകൃഷ്ണൻ എന്ന ബസ് ഇറക്കിയത്. കായംകുളത്ത് രൂപീകരിച്ച മോട്ടർ സിൻഡിക്കേറ്റിനു ബസ് ഓടിക്കാൻ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാൾ രാമവർമയുടെ അനുമതി ലഭിച്ചു. . ശേഖരന്റെ മൂത്ത മകനായ ഗോപാലകൃഷ്ണന്റെ പേരാണ് ബസിന് നൽകിയത്. ബസ് എന്നു പറഞ്ഞാൽ അന്ന് ആറും എട്ടും ഇരിപ്പിടമേയുള്ളു. ഇരുവശവും തുറന്നു കിടക്കുന്ന ഓപ്പൺ ബോഡി.

ഒരു വശത്തുകൂടി കയറി മറുവശത്തുകൂടി ഇറങ്ങിപ്പോകാം. രാജകീയ പ്രൗഢിയോടെ ഓടുന്നതിനിടയിലാണു ലോക മഹായുദ്ധം. പെട്രോൾ കിട്ടാനില്ല... കൽക്കരി ഇന്ധമാക്കി പെട്രോൾ ക്ഷാമം മറികടന്നു. സർ സി.പി.രാമസ്വാമി അയ്യർ റൂട്ട് ദേശസാൽക്കരിച്ചതോടെ ആലപ്പുഴ സർവീസ് നിലച്ചു. പകരം മൂന്ന് റൂട്ടുകൾ അനുവദിച്ചു. ചവറ പത്തനംതിട്ട, ചവറപറക്കോട്, കൊല്ലം മടത്തറ എന്നിവ. 65 വർഷമായി ചവറ പത്തനംതിട്ട 'ഗോപാലകൃഷ്ണ'നാണ് തപാൽ ഉരുപ്പടികൾ കൊണ്ടുപോകുന്നതും തിരികെ എത്തിക്കുന്നതും.

നാലാമത്തെ സർവീസ് ആരംഭിച്ചതിനും ചരിത്രമുണ്ട്. എഫ്.എക്‌സ്. പെരേര എന്ന സായിപ്പ് കോവിൽതോട്ടത്ത് ആരംഭിച്ച മിനറൽ കമ്പനിയുമായി ബന്ധപ്പെട്ടു തൊഴിൽ സമരം. എൻ.ശ്രീകണ്ഠൻ നായരുടെയും ബേബി ജോണിന്റെയും നേതൃത്വത്തിൽ നടന്ന സമരം പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. പരുക്കേറ്റ് റോഡിൽ കിടന്ന എസ്‌ഐ: ഹസ്സനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത് ഗോപാലകൃഷ്ണൻ ബസ് ആണ്. പൊലീസ് ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിച്ചതിന് കരിക്കോട് കോവിൽത്തോട്ടം റൂട്ടിൽ പെർമിറ്റ് ലഭിച്ചു.

ഇപ്പോൾ ഒരു മനസ്സുമായി 5 ഗോപാലകൃഷ്ണൻ ഉണ്ട്. 100-ാം ജന്മദിനാഘോഷം കഴിഞ്ഞ ആഴ്ച ആയിരുന്നു. ശേഖരന്റെ മക്കളായ ഡോ,.എസ്. ഗോപാലകൃഷ്ണൻ, ടി.എസ്.ചിദംബരം, ഡോ..രാജൻ ബാബു എന്നിവരുടെ മേൽനോട്ടത്തിലാണ് ബസിന്റെ ഓട്ടം. 100 വർഷത്തിനിടയിൽ കാര്യമായ അപകടം ഉണ്ടാക്കാതെ, കൃത്യനിഷ്ഠയോടെ ഗോപാലകൃഷ്ണൻ ഓട്ടം തുടരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP