Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആഡംബര കാറുകളിൽ എന്തിനും പോന്ന അനുയായികളുമായി കറക്കം; ആളുകളെ ഭീഷണിപ്പെടുത്തിയും കുരുമുളക് ലായനി മുഖത്തടിച്ചും പണം തട്ടൽ; കൊലപാതകവും വധശ്രമവും അടക്കം നിരവധി ക്രിമിനൽ കേസുകൾ; തിരുവല്ലയിൽ സ്‌കൂൾ പരിസരത്ത് കഞ്ചാവ് വിൽക്കുന്നതിനിടെ ഗൂണ്ടാത്തലവൻ ലിബു പിടിയിൽ

ആഡംബര കാറുകളിൽ എന്തിനും പോന്ന അനുയായികളുമായി കറക്കം; ആളുകളെ ഭീഷണിപ്പെടുത്തിയും കുരുമുളക് ലായനി മുഖത്തടിച്ചും പണം തട്ടൽ; കൊലപാതകവും വധശ്രമവും അടക്കം നിരവധി ക്രിമിനൽ കേസുകൾ; തിരുവല്ലയിൽ സ്‌കൂൾ പരിസരത്ത് കഞ്ചാവ് വിൽക്കുന്നതിനിടെ ഗൂണ്ടാത്തലവൻ ലിബു പിടിയിൽ

എസ്.രാജീവ്‌

തിരുവല്ല : കൊലപാതകവും വധശ്രമവുമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ തലവൻ വിദ്യാലയ പരിസരത്ത് കഞ്ചാവ് വിൽക്കുന്നതിനിടെ പൊലീസിന്റെ പിടിയിൽ. തിരുവല്ല കോട്ടാലി മണക്കാല വീട്ടിൽ ലിബു എം രാജേന്ദ്രൻ (34) ആണ് കാവുംഭാഗം ദേവസ്വം ബോർഡ് സ്‌കൂൾ പരിസരത്തു നിന്നും തിങ്കളാഴ്ച രാവിലെ 10 മണിയോടെ പിടിയിലായത്. നിരവധി വധശ്രമ കേസ്സുകളിൽ പ്രതിയായ ലിബു ഏതാനും മാസങ്ങളായി ഒളിവിലായിരുന്നു. ഇതിനിടെയാണ് ഇയാൾ കഞ്ചാവുമായി പിടിയിലായത്. വർഷങ്ങൾക്ക് മുൻപ് മാവേലിക്കരയിൽ നടന്ന സണ്ണി വധക്കേസ്സിൽ പ്രതിയായിരുന്നു ഇയാൾ.

ആഡംബര കാറുകളിൽ ഗുണ്ടാ സംഘങ്ങളുമായി ചേർന്ന് കറങ്ങി നടന്ന് അക്രമം നടത്തുകയും ആൾക്കാരെ ഭീഷണിപ്പെടുത്തിയും കുരുമുളക് സ്‌പ്രേ മുഖത്തടിച്ച ശേഷം പണം തട്ടുകയും ചെയ്യുന്നതാണ് രീതി. ഇയാളുടെ നേതൃത്വത്തിൽ സമീപ കാലത്തായി തിരുവല്ല, പുളിക്കീഴ്, ചങ്ങനാശ്ശേരി, പത്തനംതിട്ട എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തും കച്ചവടവും ഗുണ്ടാ പ്രവർത്തനങ്ങളും നടത്തിവരികയായിരുന്നു. സംസ്ഥാനത്തെ പ്രമുഖ പല ഗുണ്ടാ സംഘാഗങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ഇയാൾക്കുള്ളത്. ഇയാളുമായി ബന്ധമുള്ള മറ്റ് ഗുണ്ടാ സംഘാങ്ങളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്. പത്തനംതിട്ട ജില്ലയിലും സമീപ ജില്ലകളിലേയും ചെറുകിട കഞ്ചാവ് - ഗുണ്ടാ സംഘാഗങ്ങെള ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഏതാനും മാസങ്ങൾക്ക് മുൻപ് പുളിക്കീഴ് സ്റ്റേഷൻ പരിധിയിൽ യുവാവിനെയും വ്യദ്ധമാതാവിനെയും വീട്ടിൽ കയറി വെട്ടി കൊല്ലാൻ ശ്രമിച്ച കേസ്സിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം പുളിക്കീഴ് ഇന്ദ്രപ്രസ്ഥ ബാറിന് സമീപം വെച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഇയാളും കൂട്ടാളിയും ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. ഈ കേസ്സുമായി ബന്ധപ്പെട്ട് രാഹുൽ മനോജ് ( 25 ) , സ്റ്റ്‌റ്റോയി വർഗീസ് ( 21 ) എന്നിവരെ കഴിഞ്ഞ ദിവസം പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പിടിയിലായ രാഹുൽ നിരവധി കഞ്ചാവ് കേസുകളിലും പൊലീസിനെ ഉൾപ്പെടെ കുരുമുളക് സ്‌പ്രേ അടിച്ച കേസ്സിലും പ്രതിയാണ്. ലിബു ഉൾപ്പെട്ട സംഘത്തിലെ എല്ലാവരും തന്നെ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളാണ്.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമണിന്റെ കീഴിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ ജോസിന്റെ നേതൃത്വത്തിൽതിരുവല്ല സിഐ പി.ആർ സന്തോഷ്, എസ് ഐ മാരായ ആർ എസ് രഞ്ജു, രാധാകൃഷ്ണൻ.എസ്, എഎസ്ഐമാരായ എസ് വിൽസൺ. , റ്റി ഡി ഹരികുമാർ , ആർ അജികുമാർ , സി.പി.ഒമാരായ മിഥുൻ ജോസ് , ശ്രീരാജ് , സുജിത്ത്, അഖിലേഷ് , നവീൻ, സജിത്ത് രാജ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP