Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തോക്ക് കൈവശം വച്ച കേസ്: അറസ്റ്റിലായ ഗൂണ്ടാ നേതാവ് അനസ് കുഴഞ്ഞുവീണു; കോടതി നിർദ്ദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തോക്ക് കൈവശം വച്ച കേസ്: അറസ്റ്റിലായ ഗൂണ്ടാ നേതാവ് അനസ് കുഴഞ്ഞുവീണു; കോടതി നിർദ്ദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: തോക്ക് കൈവശം വെച്ച കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് അനസിന് ശാരീരികാസ്വസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് ശേഷമാണ് അനസ് കുഴഞ്ഞ് വീണത്.
ഇയാളെ ഉടൻ ആശുപത്രിയിലാക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.

പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് ഇയാളെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തതതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. അസുഖം മൂലം തീർത്തും ക്ഷീണിതനായിരുന്ന ഇയാളെ പൊലീസ് ബലമായി ഡിസ്ചാർജ് ചെയ്യിച്ചതാണെന്നറിയിച്ച് അഭിഭാഷകൻ രംഗത്തെത്തിയിരുന്നു. തുടർന്ന് മൂവാറ്റുപുഴ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യാൻ ഉത്തരവിട്ടെങ്കിലും ഇതിനിടെ കുഴഞ്ഞു വീണതിനെത്തുടർന്ന് ആശുപത്രിയിലാക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP