Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

കുപ്രസിദ്ധ ഗുണ്ട അമ്മഞ്ചേരി സിബി തൂങ്ങി മരിച്ച നിലയിൽ; നിരവധി കേസുകളിൽ പ്രതിയായ സിബി തൂങ്ങിയത് അമ്മഞ്ചേരി ഗാന്ധിനഗർ ഹൗസിങ് കോളനിയിലെ വാടക വീട്ടിൽ

കുപ്രസിദ്ധ ഗുണ്ട അമ്മഞ്ചേരി സിബി തൂങ്ങി മരിച്ച നിലയിൽ; നിരവധി കേസുകളിൽ പ്രതിയായ സിബി തൂങ്ങിയത് അമ്മഞ്ചേരി ഗാന്ധിനഗർ ഹൗസിങ് കോളനിയിലെ വാടക വീട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കുപ്രസിദ്ധ ഗുണ്ട അമ്മഞ്ചേരി സിബിയെ മരിച്ച നിലയിൽ കണ്ടെത്തി. അതിരന്പുഴ വില്ലേജിൽ മാന്നാനം കരയിൽ അമലഗിരി ഗ്രേസ് കോട്ടേജിൽ ജോൺ മകൻ അമ്മഞ്ചേരി സിബി എന്നു വിളിക്കുന്ന സിബി ജി. ജോണി(38)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അമ്മഞ്ചേരി ഗാന്ധിനഗർ ഹൗസിങ് കോളനിയിലെ വാടക വീട്ടിനു പുറകുവശത്താണ് രാവിലെ മൃതദേഹം കണ്ടത്. വിവരമറിഞ്ഞെത്തിയ ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. അടുക്കള വശത്ത് ഗ്രില്ലിനോടു ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവ സ്ഥലത്ത് ടെറസിൽ കയറാൻ ഉപയോഗിച്ച ഏണിയും ഒഴിഞ്ഞ മദ്യക്കുപ്പിയും വെള്ളക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. പുതിയ പ്ലാസ്റ്റിക് കയർ കഴുത്തിൽ കെട്ടി ടെറസിൽ നിന്നും താഴേക്കു ചാടുകയായിരുന്നു എന്നാണ് പ്രഥമിക നിഗമനം.

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയായിരുന്നു സിബി. കോട്ടയം ജില്ലയിലെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലും സമീപ സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്തിട്ടുള്ള പിടിച്ചുപറി, ദേഹോപദ്രവം, കൊലപാതകശ്രമം, ആയുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുക, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക, പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തുക തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതികയായ ഇയാളം നേരത്തെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു.

ബ്ലേഡ് പലിശയ്ക്ക് പണമിടപാട് നടത്തി വന്നിരുന്നതും മണർകാട് ക്രൗൺ ക്ലബ്ബിൽ 2020 ജൂലൈയിൽ നടന്ന 18 ലക്ഷത്തിൽപ്പരം രൂപയുടെ ചീട്ടുകളി നടത്തിയ കേസിലും പ്രതിയുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP