Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് ഒളിത്താവളത്തിലെത്തിയത് രണ്ടും കൽപ്പിച്ച്; ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിയേറ്റു; പരിക്കേറ്റത് നാലോളം പൊലീസുകാർക്ക്; അപ്രതീക്ഷിത അക്രമത്തിലും പതറാതെ പൊലീസ്; ഗുണ്ടാസംഘത്തെ പൊലീസ് കീഴടക്കിയത് അതി സാഹസികമായി

രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് ഒളിത്താവളത്തിലെത്തിയത് രണ്ടും കൽപ്പിച്ച്; ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിയേറ്റു; പരിക്കേറ്റത് നാലോളം പൊലീസുകാർക്ക്;  അപ്രതീക്ഷിത അക്രമത്തിലും പതറാതെ പൊലീസ്;   ഗുണ്ടാസംഘത്തെ പൊലീസ് കീഴടക്കിയത് അതി സാഹസികമായി

മറുനാടൻ മലയാളി ബ്യൂറോ

ഏറ്റുമാനുർ: സിനിമയിലെ പൊലീസ് ഓപ്പറേഷൻ സിനുകളെ വെല്ലുന്നതായിരുന്നു പഞ്ചായത്ത് ജീവനക്കാരനെ അക്രമിച്ച കേസിലെ ഗുണ്ടാ സംഘത്തെ പിടികൂടാൻ ഏറ്റുമാനൂർ പൊലീസ് നടത്തിയ ഓപ്പറേഷൻ.ഗുണ്ടാസംഘത്തിന്റെ ഒളി സംഗേതത്തിലേക്ക് രണ്ടും കൽപ്പിച്ചു പുറപ്പെടുമ്പോഴും ഇത്തരത്തിൽ ആക്രമണം പൊലീസ് സംഘവും പ്രതീക്ഷിച്ചുകാണില്ല.എല്ലാ അക്രമങ്ങളെയും അതിജീവിച്ച് ഗുണ്ടാത്തലവനെത്തന്നെ പൊക്കി കേരളപൊലീസെന്ന.. സുമ്മാവ എന്ന മാസ് ഡയലോഗും അടിച്ചാണ് പൊലീസ് സംഘം മടങ്ങിയത്.

അച്ചു സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച അതിരമ്പുഴ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരൻ പുന്നത്തുറ വെസ്റ്റ് കൊറ്റോട്ട് കെ.എസ്. സുരേഷിനെ ആക്രമിച്ചത്. അലക്‌സ് പാസ്‌കൽ, അനുജിത്ത് കുമാർ, മെൽവിൽ ജോസഫ്, രാഹുൽ എന്നിവരാണു പ്രതികളെന്നു പൊലീസ് ഇന്നലെ തിരിച്ചറിഞ്ഞിരുന്നു.പ്രതികൾ കോട്ടമുറി കോളനിയിൽ ഉണ്ടെന്നു ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് പൊലീസിനു രഹസ്യവിവരം ലഭിച്ചത്.

തുടർന്ന് 6.45ന് സ്റ്റേഷനിലെ 10 അംഗ പൊലീസ് സംഘം കോളനിയിൽ എത്തി. ബൈക്കിലാണു സീനിയർ സിപിഒമാരായ അനീഷും രാജേഷും എത്തിയത്. പൊലീസിനെ കണ്ട പ്രതികൾ ഓടി.പിന്നാലെ ഓടിയ അനീഷിനെയും രാജേഷിനെയും തലവൻ അച്ചു സന്തോഷ് തടഞ്ഞു. ജിമ്മിൽ ഉപയോഗിക്കുന്ന ഇരുമ്പ് ബാർ കൊണ്ട് തലയ്ക്ക് അടിച്ചു.അനീഷും രാജേഷും ധരിച്ചിരുന്ന ഹെൽമറ്റ് തകർന്നു. ഇതിനിടെ അനീഷും രാജേഷും അച്ചു സന്തോഷിനെ കീഴ്‌പ്പെടുത്തി വിലങ്ങ് വച്ചതായി സിഐ പി.കെ. മനോജ് കുമാർ പറഞ്ഞു. അനീഷിന്റെ തോളെല്ലിനു പൊട്ടലും, രാജേഷിന്റെ കൈക്കു മുറിവുമുണ്ട്. ഇതിനിടെ മറ്റു പ്രതികൾ ഓടി രക്ഷപ്പെട്ടു.

സംഘ നേതാവ് അച്ചു സുരേഷിനെ ആക്രമിച്ചപ്പോൾ സംഘത്തിലുണ്ടായിരുന്നില്ല. എന്നാൽ ആക്രമണ ശേഷം പ്രതികൾ അച്ചുവിന്റെ സംരക്ഷണത്തിലായിരുന്നു.പട്ടിത്താനത്ത് എക്‌സൈസ് സംഘത്തെ ആക്രമിച്ചു കഞ്ചാവ് കേസിലെ പ്രതികളെ മോചിപ്പിച്ച കേസ്, കൊലപാതക ശ്രമം ഉൾപ്പെടെ ഒട്ടേറെ കേസിലെ പ്രതിയാണ് അച്ചു സന്തോഷ്. കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്തിട്ടുണ്ട്.

പരിക്കേറ്റ ഓഫീസർമാർ രണ്ട് പേരും മെഡിക്കൽ കോളജിൽ ചികിത്സയിലാണ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP