Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; വാതിലിന്റെ ലോക്കറിൽ ഒളിപ്പിച്ച് സ്വർണ സ്തൂപം കടത്താൻ ശ്രമിച്ചത് മലപ്പുറം സ്വദേശിയും 440 ഗ്രാം മലദ്വാരത്തിൽ ഒളിപ്പിച്ചത് കോഴിക്കോട് സ്വദേശിയും; പിടികൂടിയത് 60 ലക്ഷത്തിന്റെ സ്വർണം

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; വാതിലിന്റെ ലോക്കറിൽ ഒളിപ്പിച്ച് സ്വർണ സ്തൂപം കടത്താൻ ശ്രമിച്ചത് മലപ്പുറം സ്വദേശിയും 440 ഗ്രാം മലദ്വാരത്തിൽ ഒളിപ്പിച്ചത് കോഴിക്കോട് സ്വദേശിയും; പിടികൂടിയത് 60 ലക്ഷത്തിന്റെ സ്വർണം

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽ ഒരാൾ മലദ്വാരത്തിൽ ഒളിപ്പിച്ചും മറ്റൊരാൾ വാതിലിന്റെ ലോക്കറിലും ഒളിച്ചുകടത്താൻ ശ്രമിച്ച 60 ലക്ഷത്തിന്റെ സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ജിദ്ദയിൽ നിന്ന് എയർഇന്ത്യ വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം കുറുമ്പലങ്ങോട് പി.മുഹമ്മദ്(45) 840 ഗ്രാം സ്വർണം വാതിലിന്റെ ലോക്കറിൽ ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചത്. ദോഹയിൽ നിന്നു ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിലെത്തിയ കോഴിക്കോട് മുഹമ്മദ് ഹനീഫ(50)യാണ് സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻശ്രമിച്ചത്. 848 ഗ്രാം സ്വർണ സ്തൂപമാണ് മുഹമ്മദിൽ നിന്നു കണ്ടെടുത്തത്.

വാതിൽ പൂട്ടു തുറന്നു പരിശോധിച്ചപ്പോഴാണ് മുഹമ്മദിന്റെ സ്വർണം കണ്ടെത്താനായത്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഹനീഫ അബ്ദുൾ ജബ്ബാർ സ്വർണം കടത്തിയത്. ഇയാളിൽ നിന്ന് 449 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്.രണ്ടു പൊതികളിലായാണ് സ്വർണമുണ്ടായിരുന്നത്. രണ്ടു യാത്രക്കാരിൽ നിന്നായി 1.2 കിലോ സ്വർണമാണ് പിടിച്ചെടുത്തത്.പിടികൂടിയ സ്വർണത്തിന് 60 ലക്ഷം രൂപ വില ലഭിക്കും.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത്.ആദ്യം സ്വർണക്കടത്ത് നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. കോവിഡ് 19 നെ തുടർന്ന് കസ്റ്റംസിനു യാത്രക്കാരുടെ ബാഗും, ദേഹ പരിശോധനയും നടത്താൻ ഏറെ സമയമെടുക്കുന്നുണ്ട്. അതീവ കരുതലോടെയാണ് പരിശോധന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP