Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറം സ്വദേശി 40ലക്ഷംരൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചത് മലദ്വാരത്തിൽ ഒളിപ്പിച്ച്; കസ്റ്റംസ് പ്രിവന്റീവ് വിഭാഗം 972 ഗ്രാം സ്വർണ മിശ്രിതം പിടിച്ചെടുത്തത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

മലപ്പുറം സ്വദേശി 40ലക്ഷംരൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചത് മലദ്വാരത്തിൽ ഒളിപ്പിച്ച്; കസ്റ്റംസ് പ്രിവന്റീവ് വിഭാഗം 972 ഗ്രാം സ്വർണ മിശ്രിതം പിടിച്ചെടുത്തത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം എടക്കര സ്വദേശി മലദ്വരത്തിൽ കടത്താൻ ശ്രമിച്ച 40ലക്ഷംരൂപയുടെ സ്വർണവുമായി കരിപ്പൂരിൽ പിടിയിൽ. പിടികൂടിയത് ആറ് ക്യാപ്സൂൾ സ്വർണം. അബുദാബിയിൽ നിന്നെത്തിയ എടക്കര സ്വദേശിയിൽ നിന്നാണ് 40 ലക്ഷത്തിന്റെ സ്വർണം കസറ്റംസ് പ്രീവന്റീവ് വിഭാഗം പിടികൂടിയത്. രണ്ടു ദിവസത്തിനുള്ളിൽ മലദ്വാരത്തിൽ സ്വർണം കടത്തിയതിന് പിടിയിലായത് രണ്ടു മലപ്പുറം സ്വദേശികൾ.

രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നു കോഴിക്കോട്ടു നിന്നെത്തിയ സംഘം കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങാൻ ഒരുങ്ങിയ യാത്രക്കാരനിൽ നിന്നാണ് കള്ളക്കടത്ത് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ച 972 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്നു കണ്ടെടുത്തത്. വിപണിയിൽ 40 ലക്ഷം രൂപ ലഭിക്കും.

അബൂദാബിയിൽനിന്നും ഇത്തിഹാദ് വിമാനത്തിൽ ഏകദേശംഇന്നു രാവിലെ എട്ടുമണിയോട് കൂടിയാണ് ഇയാൾ എത്തിയത്. അതേ സമയം മിനിഞ്ഞാന്നും മറ്റൊരു മലപ്പുറം സ്വദേശി മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമിച്ചതിന് പിടിയിലായിരുന്നു. ഇയാളിൽനിന്നും 40ലക്ഷംരൂപയുടെ സ്വർണമാണ് പിടികൂടിയത്. ഇയാളും ദ്രാവകരൂപത്തിലാക്കിയ സ്വർണം ഒളിപ്പിച്ചത് അഞ്ച് ക്യാപ്‌സൂൾ രൂപത്തിലാക്കിയ ശേഷമാണ്. കരിപ്പൂർ വിമാനത്തവളം വഴി കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണമാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. മഞ്ഞ നിറത്തിലാണ് സ്വർണം ക്യാപ്‌സൂൾ രൂപത്തിലാക്കി മാറ്റിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോടുനിന്നെത്തിയ കസ്റ്റംസ് പ്രിവന്റീസ് വിഭാഗം ചൊവ്വാഴ്‌ച്ച പുലർച്ചെ 3.30ന് ബഹറൈനിന്നും ഗൾഫ് എയർ വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം സ്വദേശിയിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. വിപണയിൽ 40ലക്ഷംരൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീസ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ എൻ.എസ് ദേവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ മുഹമ്മദ് ഫൈസൽ, ഇ. സന്തോഷ് ജോൺ, ഹെഡ് ഹവിൽദാർ എം. സന്തോഷ് കുമാർ എന്നിവരാണ് സ്വർണം കണ്ടെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP