Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ട്രൗസറിനുള്ളിൽ തരി രൂപത്തിൽ സ്വർണം ഒളിപ്പിച്ചു; മംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് പൊക്കിയത് കാസർകോഡ് സ്വദേശിയെ; 14 ലക്ഷം രൂപയുടെ സ്വർണ അടിവസ്ത്രം പിടിച്ചെടുത്തു

ട്രൗസറിനുള്ളിൽ തരി രൂപത്തിൽ സ്വർണം ഒളിപ്പിച്ചു; മംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് പൊക്കിയത് കാസർകോഡ് സ്വദേശിയെ; 14 ലക്ഷം രൂപയുടെ സ്വർണ അടിവസ്ത്രം പിടിച്ചെടുത്തു

ബുർഹാൻ തളങ്കര

മംഗളൂരു: സ്വർണം കടത്താനുള്ള ശ്രമത്തിനിടെ കാസർകോട് സ്വദേശി മംഗളുരു വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. സ്വാദിഖ് അബ്ദുർ റഹ്മാൻ ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 14,69,400 രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 310 ഗ്രാം സ്വർണം പിടിച്ചെടുത്തു. 16 ലക്ഷം രൂപ സ്വർണം തരിരൂപത്തിൽ അടിവസ്ത്രത്തിൽ പൂശി ധരിച്ച് രീതിയിൽ ആണ് ഉണ്ടായിരുന്നത്.

ഷാർജയിൽ നിന്നെത്തിയ ഇൻഡിഗോ 6E8461 വിമാനത്തിലെ യാത്രക്കാരനായിരുന്നു. ചോക്ലേറ്റ് നിറമുള്ള ട്രൗസറിനുള്ളിൽ പൊടി രൂപത്തിൽ വിദഗ്ധമായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP