Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിപ്പൂരിൽ വൻ സ്വർണവേട്ട; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് മൂന്നരകോടിയുടെ സ്വർണം; മൂന്ന് പേർ അറസ്റ്റിൽ; ഉറവിടത്തിനായി സമഗ്ര അന്വേഷണവുമായി കസ്റ്റംസ്

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നരക്കോടി രൂപയുടെ സ്വർണം പിടിച്ചു. മിശ്രിത രൂപത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലുമായിരുന്നു പിടിച്ചെടുത്ത സ്വർണം. സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ച് യാത്രക്കാരെ ചോദ്യം ചെയ്ത് വരികയാണ്. മലപ്പുറം സ്വദേശി ടി പി ജിഷാർ, കോടഞ്ചേരി സ്വദേശി അബ്ദുൾ ജലീൽ, കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് കാർഗോ വഴി കടത്താൻ ശ്രമിച്ച 30 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിന് രാജ്യാന്തര മാനം കൈവന്ന പശ്ചാത്തലത്തിൽ കേസ് എൻഐഎ ഏറ്റെടുത്തിരിക്കുകയാണ്. തീവ്രവാദ പ്രവർത്തനങ്ങൾക്കാണോ സ്വർണം കടത്തുന്നത് എന്നത് അടക്കമുള്ള വിഷയങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP