Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂർ വിമാന താവളത്തിൽ എമർജൻസി ലാമ്പിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; പിടികൂടിയത് 83 ലക്ഷം വില വരുന്ന സ്വർണം

കണ്ണൂർ വിമാന താവളത്തിൽ എമർജൻസി ലാമ്പിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; പിടികൂടിയത് 83 ലക്ഷം വില വരുന്ന സ്വർണം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. 83 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടിച്ചത്. 1.634 ഗ്രാം സ്വർണമാണ് പിടിച്ചത്. കോഴിക്കോട് കൂരാചുണ്ട് ചെമ്മരിമ്മൽ വീട്ടിൽ മുഹമ്മദ് സാബിർ ആണ് പിടിയിലായത്. മസ്‌ക്കറ്റിൽ നിന്നും വരുന്ന വിമാനത്തിലാണ് ഇയാൾ എത്തിയത്.

എമർജൻസി ലാമ്പിൽ ആയിരുന്നു 14 തകിടുകളായി സ്വർണം കടത്തിയത്. അസി കമ്മീഷണർ ഇ.വി.ശിവരാമൻ, സുപ്രണ്ട് മാരായ വി.പി. ബേബി, പി.മുരളി, എം.കെ.രാമചന്ദ്രൻ, ഇൻസ്പക്ടർമാരായ അശ്വിന നായർ , പങ്കജ് , സൂരജ് ഗുപ്ത, ശിശിര കിരൺ , അസിസ്റ്റൻ റുമാരായ പി.വി. ലിനേഷ് , എൻ.സി. ഹരേഷ് എന്നിവരുൾപെട്ട സംഘമാണ് സ്വർണം പിടിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP