Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202203Sunday

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട; 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട; 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഏകദേശം 90 ലക്ഷം രൂപ വിലമതിക്കുന്ന 1717 ഗ്രാം സ്വർണവുമായാണ് യാത്രക്കാരനായ കോഴിക്കോട് കോങ്ങോടുംചാലിൽ അബ്ദുറഹിമാൻ, വടകര വാണിമൽ അച്ചനിന്റവിട ഹൗസിൽ ഹമീദ് എന്നിവരെ പിടികൂടിയത്.

മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തിലാണ് ഇവരെത്തിയത്. 1980 ഗ്രാം ഭാരമുള്ള രണ്ട് പോളിത്തീൻ പാക്കറ്റുകൾ അബ്ദുർറഹ്മാന്റെ കാൽമുട്ടിന് താഴെയായി കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മൊഴിയുടെയും ഫോൺവിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഹമീദിനെയും കസ്റ്റഡിയിലെടുത്തു.

ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റിലെ എയർ കസ്റ്റംസിലെ ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ഡെപ്യൂട്ടി കമ്മീഷണർ ജയകാന്ത് സി.വി, സൂപ്രണ്ടുമാരായ ബേബി.വി.പി, മുരളി.പി, ഇൻസ്‌പെക്ടർമാരായ അശ്വിന നായർ, പങ്കജ്, സൂരജ് ഗുപ്ത, സുബൈർ ഖാൻ, ഹെഡ് ഹവിൽദാർ ശശീന്ദ്രൻ, വനിതാ സെർച്ചർ ശിശിര, അസിസ്റ്റന്റുമാരായ ഹരീഷ്, ലിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.കഴിഞ്ഞ കുറെ ദിവസങ്ങളിലായിഗൾഫിൽ നിന്നെത്തുന്ന സ്ത്രീകളടക്കമുള്ളവരിൽ നിന്നും അഞ്ചുകോടിയിലേറെ രൂപയുടെ സ്വർണമാണ് പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP