Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മംഗളൂരു വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; ഇത്തവണ പിടികൂടിയത് 14.55 ലക്ഷം രൂപയുടെ സ്വർണം; കുടുങ്ങിയത് ബന്ത്വാൾ സ്വദേശിയായ ആരിഷ്

മംഗളൂരു വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; ഇത്തവണ പിടികൂടിയത് 14.55 ലക്ഷം രൂപയുടെ സ്വർണം; കുടുങ്ങിയത് ബന്ത്വാൾ സ്വദേശിയായ ആരിഷ്

ബുർഹാൻ തളങ്കര

മംഗളൂരു: ഞായറാഴ്ച വൈകുന്നേരം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായ ബന്ത്വാൾ സ്വദേശിയായ ആരിഷിന്റെ കയ്യിൽ നിന്നും കളിപ്പാട്ടങ്ങൾ, ട്രിമ്മർ, വാട്ടർ ഡിസ്‌പെൻസ് എന്നിവയിൽ ഒളിപ്പിച്ച് സ്വർണം കണ്ടത്തി.

14.55 ലക്ഷം രൂപ വിലമതിക്കുന്ന 300.000 ഗ്രാം വരുന്ന സ്വർണമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. കളിപ്പാട്ടങ്ങൾ, ട്രിമ്മർ, വാട്ടർ ഡിസ്‌പെൻസറിലും അതി വിദഗ്ദ്ധമായ രീതിയിൽ ഒളിപ്പിച്ചു നിലയിലായിരുന്നു സ്വർണം. എക്‌സറേ ഉപകരണത്തിൽ പതിയാതിരിക്കാൻ കറുത്ത കട്ടിയുള്ള കാർബൺ പേപ്പറിൽ പൊതിഞ്ഞാണ് കളിപ്പാട്ടങ്ങളിൽ ഒളിപ്പിച്ചു വെച്ചിരുന്നത്.

എന്നാൽ ആധുനിക എക്‌സറേ ഉപകരണത്തിൽ ഇത്തരത്തിലുള്ള കള്ളക്കടത്തുകൾ പതിയുമെന്നുളത് കടത്തുകാർക്ക് അറിയാമെങ്കിലും ചെറിയ അളവിൽ സ്വർണം കടത്തിയത് കട്ടിയുള്ള കാർബൺ പേപ്പർ പരീക്ഷിക്കാൻ ആയിരിക്കുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കരുതുന്നത് . നിലവിൽ ഇത്തരത്തിലുള്ള കാർബൺ പേപ്പറുകൾ വ്യപകമായി ഉപോയോഗിക്കാറില്ല. യാത്രക്കാരനായ ആരിഷിനെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് കമ്മീഷണർ വ്യക്തമാക്കി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP