Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് വലിയ അളവിൽ സ്വർണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളത്; കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്; ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം; അന്വേഷണ ഏജൻസികൾക്ക് എല്ലാ സഹായവും പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും പിണറായി വിജയൻ

നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് വലിയ അളവിൽ സ്വർണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളത്; കേസിൽ ഫലപ്രദമായ  അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്; ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം; അന്വേഷണ ഏജൻസികൾക്ക് എല്ലാ സഹായവും പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്ത് കസ്റ്റംസ് പിടിച്ച കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് വലിയ അളവിൽ സ്വർണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണ്. കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണ് മനസ്സിലാക്കുന്നത്. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം. വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസ് .

ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടത്. കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇത്തരമൊന്ന് ആവർത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം.

അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിലും മുഖ്യമന്ത്രി ഇതേ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് കാർഗോ വഴിയുള്ള സ്വർണ്ണക്കടത്തിൽ ഐബിയും റോയും അന്വേഷണം തുടങ്ങി. കസ്റ്റംസിൽ നിന്ന് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. യുഎഇയുമായി ഇന്ത്യക്ക് അടുത്ത ബന്ധമുള്ളതിനാൽ എല്ലാ കാര്യങ്ങളിലും അവിടുത്തെ ഭരണകൂടത്തെ വിശ്വാസത്തിലെടുത്താണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകേണ്ടത്. ഡിപ്ലോമാറ്റിക് ബാഗിൽ 15 കോടി വിലമതിക്കുന്ന 30 കിലോ സ്വർണം സ്റ്റീൽ പൈപ്പിലും മറ്റുമാക്കി കടത്തിയത് അതീവഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. പിടിയിലായ പ്രതി സരിത്തിന്റെ മൊഴി പ്രകാരം 2019 മുതൽ പലവട്ടമായി 100 കോടിയുടെ സ്വർണം കേരളത്തിലെ പല വിമാനത്താവളങ്ങളിലൂടെ കടത്തിയിട്ടുണ്ട്. ഈ സ്വർണം ആർക്കെത്തിച്ചു, യുഎഇ കോൺസുലേറേറിലെ ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കുണ്ടോ, കമ്മീഷൻ പറ്റുന്നവർ സരിത്തും സ്വപ്ന സുരേഷും മാത്രമോ അങ്ങനെ നിരവധി ചോദ്യങ്ങൾക്കാണ് അന്വേഷണ ഏജൻസികൾ ഉത്തരം കണ്ടെത്തേണ്ടത്.

പിടിയിലായ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ കൂടിയായ സരിത്ത് താൻ കോൺസുലേറ്റിലെ മൂന്നാമത്തെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പെട്ടി കൈമാറുന്നതെന്ന് മൊഴി നൽകിയതായാണ് സൂചന. നയതന്ത്ര പരിരക്ഷയുള്ളതുകൊണ്ട് കോൺസുലേറ്റിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാൻ യുഎഇയുടെ അനുമതി തേടണം. ഇത്തരം പലനൂലാമാലകളും കേസിലുണ്ട്.

സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസുമായി സഹകരിക്കുമെന്ന് യുഎഇ അംബാസഡർ വ്യക്തമാക്കിയിട്ടുണ്ട്. കോൺസുലേറ്റിലെ ആർക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. ഡിപ്ലോമാറ്റിക് കാർഗോയെ കുറിച്ച് അറിയുന്ന ഒരാൾ അത് ദുരുപയോഗം ചെയ്തു. സമഗ്രമായ അന്വേഷണം നടത്തി പിന്നിലുള്ളവരെ പുറത്തു കൊണ്ടു വരണമെന്നും അംബാസഡർ ആവശ്യപ്പെട്ടിട്ടുണ്ട്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP