Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെടുമ്പാശേരിയിൽ ഒന്നരക്കോടിയുടെ സ്വർണം പിടിച്ചു; ഒരേ വിമാനത്തിലെത്തിയ മൂന്ന് പേർ മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചു കടത്തി

നെടുമ്പാശേരിയിൽ ഒന്നരക്കോടിയുടെ സ്വർണം പിടിച്ചു; ഒരേ വിമാനത്തിലെത്തിയ മൂന്ന് പേർ മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചു കടത്തി

സ്വന്തം ലേഖകൻ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നാല് യാത്രക്കാരിൽ നിന്നായി ഒന്നരക്കോടി രൂപയുടെ അനധികൃത സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. പിടിയിലായവരെല്ലാം ഇന്നലെ പുലർച്ചെ ദുബായിയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരാണ്.കോഴിക്കോട് സ്വദേശിയിൽ നിന്ന് 1783 ഗ്രാം സ്വർണവും മലപ്പുറം സ്വദേശിയിൽ നിന്ന് 1140 ഗ്രാമുമാണ് കണ്ടെടുത്തത്.

കാസർകോട് സ്വദേശിയായ ഒരാളിൽ നിന്ന് പേസ്റ്റ് രൂപത്തിലാക്കിയ 117 ഗ്രാം സ്വർണവും പിടിച്ചെടുത്തു.മറ്റൊരാളിൽ നിന്ന് പൊടിരൂപത്തിലാക്കി ബേസ് ബോർഡ് പെട്ടിയിലൊളിപ്പിച്ച് കടത്തിയ 200 ഗ്രാം സ്വർണം പിടികൂടി. ആദ്യമായാണ് ഇത്തരത്തിൽ സ്വർണം കൊണ്ടുവരുന്നത്. ആദ്യത്തെ മൂന്നുപേരും മലദ്വാരത്തിലും അടിവസ്ത്രത്തിനകത്തും സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ചാണെത്തിച്ചത്. തിരിച്ചറിയാതിരിക്കാൻ അടിവസ്ത്രത്തിൽ പ്രത്യേക മാസ്‌ക് പിടിപ്പിച്ചിരുന്നു. 24 മണിക്കൂറിനിടെയാണ് ഒന്നരക്കോടിയുടെ സ്വർണം വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP