Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈക്കിളിന്റെ പെഡൽ ഷാഫ്റ്റിനുള്ളിലും അടിവസ്ത്രത്തിനകത്തും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; തിരുവനന്തപുരത്തെ സ്വർണക്കടത്ത് പിടിച്ചതിന് പിന്നാലെ കരിപ്പൂരിലും 50 ലക്ഷം രൂപയുടെ സ്വർണവേട്ട; പിടിയിലായത് കാസർകോടുകാരായ സയ്യാദ് അബ്ദുൾ ഫായിസും മുഹമ്മദ് അഫ്സലും

സൈക്കിളിന്റെ പെഡൽ ഷാഫ്റ്റിനുള്ളിലും അടിവസ്ത്രത്തിനകത്തും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; തിരുവനന്തപുരത്തെ സ്വർണക്കടത്ത് പിടിച്ചതിന് പിന്നാലെ  കരിപ്പൂരിലും 50 ലക്ഷം രൂപയുടെ സ്വർണവേട്ട; പിടിയിലായത് കാസർകോടുകാരായ സയ്യാദ് അബ്ദുൾ ഫായിസും മുഹമ്മദ് അഫ്സലും

ജംഷാദ് മലപ്പുറം

മലപ്പുറം: തിരുവനന്തപുരത്ത് യു. എ. ഇ കോൺസുലെറ്റിലേക്കുള്ള ബാഗിൽ സ്വർണം കടത്തിയ കേസിന് പിന്നാലെ കരിപ്പൂരിൽ രണ്ടുപേരിൽനിന്നായി 50ലക്ഷംരൂപയുടെ സ്വർണം പിടിച്ചെടുത്തു. അടിവസ്ത്രത്തിനകത്തും സൈക്കിളിന്റെ പെഡൽ ഷാഫ്റ്റിനുള്ളിലും ഒളിപ്പിച്ചുകടത്തിയ ഒരുകിലോയിലധികംവരുന്ന സ്വർണമാണ് കരിപ്പൂർ എയർകസ്റ്റംസ് ഇന്റലിജൻസ് ഇന്ന് പിടികൂടിയത്.

ജനംകോവിഡിനെ ഭയന്നു കഴിയുകയും പ്രവാസികളെ നാട്ടിലെത്തിക്കാൻ സ്‌പെഷ്യൽ ചാർട്ടേഡ് വിമാനങ്ങൾ പറന്നിറങ്ങുകയും ചെയ്യുന്നതിനിടയിലാണ് ഇത് മുതലെടുത്തും സ്വർണക്കടത്ത് നടക്കുന്നത്. കാസർക്കോട് സ്വദേശികളായി സയ്യാദ് അബ്ദുൾ ഫായിസ്,മുഹമ്മദ് അഫ്സൽ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഫായിസിൽ നിന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയ 545 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്.സൈക്കിളിന്റെ പെഡൽ ഷാഫ്റ്റിനുള്ളിലാണ് 582 ഗ്രാം സ്വർണം കടത്തിയത്.പിടികൂടിയ സ്വർണത്തിന് 50 ലക്ഷം രൂപ വില ലഭിക്കും.

അതേ സമയം കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.9 കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയിരുന്നു. ഇൻഡിഗോ, എയർ അറേബ്യ, സ്‌പൈസ് ജെറ്റ് വിമാനങ്ങളിലെത്തിയ നാലുപേരിൽനിന്നാണ് സ്വർണം പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശി സാജിദ് നടുവിലക്കണ്ടി (28) മലപ്പുറം ചുങ്കത്തറ ചെറുചോല സ്വദേശി സുനീർബാബു (26), എടത്തനാട്ടുകര താന്നിക്കര സൽമാൻ (26), കോഴിക്കോട് വലിയങ്ങൽ മുഹമ്മദ് മാലിക്ക്(30)എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.എയർ അറേബ്യയുടെ ജി. 9 ഷാർജ-കോഴിക്കോട് ഷാർജയിൽ നിന്നാണ് സാജിദ് കരിപ്പൂരിലെത്തിയത്. ഇയാളിൽനിന്ന് 440 ഗ്രാം സ്വർണം കണ്ടെടുത്തു. മലദ്വാരത്തിൽ പെല്ലെറ്റ് രൂപത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

ഇൻഡിഗോ എയറിന്റെ ജിദ്ദ കോഴിക്കോട് വിമാനത്തിലാണ് സുനീർബാബു, സൽമാൻ എന്നിവർ കരിപ്പൂരിലെത്തിയത്. ഇവരിൽനിന്ന് യഥാക്രമം 1,100 ഗ്രാം സ്വർണം വീതമാണ് കണ്ടെടുത്തത്. ഫാൻ മോട്ടോറിന്റെ അകത്ത് ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്തിയത്. സ്‌പൈസ് ജെറ്റിന്റെ ജിദ്ദ-കോഴിക്കോട് വിമാനത്തിലാണ് മുഹമ്മദ് മാലിക്ക് കരിപ്പൂരിലെത്തിയത്. ഇയാളിൽനിന്ന് 300 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. ഇസ്തിരിപ്പെട്ടിയുടെ അകത്ത് ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. പിടികൂടിയ സ്വർണത്തിന് 1.18 കോടി രൂപ വിലവരും.
നേരത്തെ വിദേശത്ത് നിന്നും മുസ്ലിംലീഗ് പ്രവാസി സംഘടനയായ കെ.എം.സി.സി. ചാർട്ട് ചെയ്ത വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ നാല് പേരിൽ നിന്നുൾപ്പെടെ സ്വർണം പിടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP