Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരിപ്പൂരിലെത്തിയ വിമാനത്തിന്റെ ടോയ് ലറ്റിനുള്ളിൽ 4.75 ലക്ഷത്തിന്റെ സ്വർണം; ഒളിപ്പിച്ചത് രണ്ടു സ്വർണ ബിസ്‌ക്കറ്റുകൾ കറുത്ത ഷീറ്റിൽ പൊതിഞ്ഞ്; നീക്കം ശുചീകരണ തൊഴിലാളികൾ വഴി സ്വർണം പുറത്തു കടത്താൻ

കരിപ്പൂരിലെത്തിയ വിമാനത്തിന്റെ ടോയ് ലറ്റിനുള്ളിൽ 4.75 ലക്ഷത്തിന്റെ സ്വർണം; ഒളിപ്പിച്ചത് രണ്ടു സ്വർണ ബിസ്‌ക്കറ്റുകൾ കറുത്ത ഷീറ്റിൽ പൊതിഞ്ഞ്; നീക്കം ശുചീകരണ തൊഴിലാളികൾ വഴി സ്വർണം പുറത്തു കടത്താൻ

ജംഷാദ് മലപ്പുറം

കോഴിക്കോട്: കരിപ്പൂരിലെത്തിയ വിമാനത്തിന്റെ ടോയ്ലറ്റിനുള്ളിൽ 46.75 ലക്ഷത്തിന്റെ സ്വർണം പിടികൂടി. ഒളിപ്പിച്ചത് രണ്ടു സ്വർണ ബിസ്‌ക്കറ്റുകൾ കറുത്ത ഷീറ്റിൽ പൊതിഞ്ഞു ഒളിപ്പിച്ച നിലയിൽ. നീക്കംനടന്നത് ശുചീകരണ തൊഴിലാളികൾ വഴി പുറത്തു കടത്താനായിരുന്നു. ദുബായിൽ നിന്നെത്തിയ വിമാനത്തിന്റെ ടോയ്ലറ്റിൽ നിന്നാണ് ഇന്ന് 46.75 ലക്ഷത്തിന്റെ സ്വർണം കണ്ടെത്തിയത്.

ദുബായിൽ നിന്നെത്തിയ സ്പെയ്സ് ജെറ്റ്് എസ്.ജി-54 വിമാനത്തിന്റെ ശുചിമുറിയിലാണ് രണ്ടു സ്വർണ ബിസ്‌ക്കറ്റുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു കരിപ്പൂർ എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് കണ്ടത്തിയത്. രണ്ടു സ്വർണ ബിസ്‌ക്കറ്റുകൾ കറുത്ത ഷീറ്റിൽ പൊതിഞ്ഞു ഒളിപ്പിച്ച നിലയിലായിരുന്നു. ശുചീകരണ തൊഴിലാളികൾ വഴി പുറത്തു കടത്താനുള്ള ശ്രമമാണെന്നു കരുതുന്നു. യാത്രക്കാരനെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ല. അസിസ്റ്റന്റ് കമ്മീഷണർ എ.കെ.സുരേന്ദ്രനാഥൻ, സൂപ്രണ്ടുമാരായ ജ്യോതിർമയി, രാധ വിജയരാഘവൻ, ഇൻസ്പെക്ടർമായ അഭിലാഷ്, പ്രമോദ്, രാജൻ സുമിത് തുടങ്ങിയവരാണ് സ്വർണം പിടികൂടിയത്.

കഴിഞ്ഞ ദിവസങ്ങളിലായ വ്യാപകമായ സ്വർണക്കടത്താണ് കരിപ്പൂർ വഴി നടക്കുന്നത്. നിലവിൽ സ്വർണത്തിന് മാർക്കറ്റിൽ വില കൂടിയതിനാലാണ് വ്യാപകമായി സ്വർണം ഒഴുകാൻ കാരണമായതായി പറയുന്നത്.കഴിഞ്ഞ ദിവസം രണ്ടു ദിവസങ്ങളിലായി സ്വർണവുമായി കരിപ്പൂർ വിമാനത്തവളത്തിൽ പിടിയിലായത് 9 ഗൾഫ് യാത്രക്കാരാണ്. കരിപ്പൂർ വഴി ശരീരത്തിൽ കെട്ടിവെച്ചും, ബാഗേജിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്, പിടികൂടിയത് 80ലക്ഷംരൂപയുടെ സ്വർണമായിരുന്നു.. സ്വർണം ശരീരത്തിൽകെട്ടിവെച്ചത് മിശ്രിത രൂപത്തിലാക്കിയ ശേഷമാണ്..രണ്ടുദിവസങ്ങളിലായി വിവിധ ഗൾഫ് യാത്രക്കാർ ഒളിപ്പിച്ചു കടത്തിയ രണ്ട് കിലോ സ്വർണമാണ് പിടികൂടിയത്.

മിശ്രിത രൂപത്തിലാക്കിയാണ് യാത്രക്കാർ സ്വർണം കൊണ്ടുവന്നത്.ശരീരത്തിൽ കെട്ടിവെച്ചും ബാഗേജിൽ ഒളിപ്പിച്ചുമാണ് സ്വർണം കൊണ്ടുവന്നത്.കള്ളക്കടത്ത് വർധിച്ചതോടെ കസ്റ്റംസ് പരിശോധന കർക്കശമാക്കിയിരിക്കുകയാണ്.കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പലപ്പോഴും കണ്ടെത്താനാകുന്നത്.കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് അധിവിഗദ്മായി ഒളിപ്പിച്ചാണ് സ്വർണം കടത്തുന്നത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഡോ.രജി,അസി.കമ്മീഷണർ സുരേന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിൽ ജ്യോതിർമയി,രാധ,ഗോകുൽദാസ്,ആഷ ഐസക് വർഗീസ്,പ്രമോദ്,അഭിലാഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP