Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്ന ചാർട്ടേഡ് വിമാനങ്ങളിൽ ഇന്നും സ്വർണക്കടത്ത്; കരിപ്പൂരിൽ കണ്ണൂർ സ്വദേശി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് മിശ്രിത രൂപത്തിലാക്കിയ സ്വർണം; കെ.എം.സി.സിയുടെ ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്ത്; ഇന്നലെയും ഇന്നുമായി പിടികൂടിയത് ഒരുകോടിയോളം രൂപയുടെ സ്വർണം

കോവിഡിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്ന ചാർട്ടേഡ് വിമാനങ്ങളിൽ ഇന്നും സ്വർണക്കടത്ത്; കരിപ്പൂരിൽ കണ്ണൂർ സ്വദേശി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് മിശ്രിത രൂപത്തിലാക്കിയ സ്വർണം; കെ.എം.സി.സിയുടെ ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്ത്; ഇന്നലെയും ഇന്നുമായി പിടികൂടിയത് ഒരുകോടിയോളം രൂപയുടെ സ്വർണം

ജംഷാദ് മലപ്പുറം

മലപ്പുറം: മഹാമാരിയായ കോവിഡിൽ കുടുങ്ങിയ പ്രവാസികളെ ഗൾഫിൽനിന്നും നാട്ടിലെത്തിക്കുന്ന ചാർട്ടേഡ് വിമാനത്തിൽ ഇന്നും സ്വർണ കടത്ത്. കോവിഡ് 19 പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി വിവിധ സംഘടനകൾ ചാർട്ടർ ചെയ്ത വിമാനത്തിലാണ് തുടർച്ചയായി രണ്ടാം ദിവസും സ്വർണക്കടത്ത് പിടികൂടിയത്. കണ്ണൂർ സ്വദേശി പിടിയിൽ.

കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശി ജിതിനിൽ (28) നിന്നു എയർ കസ്റ്റംസ് ഇന്റലിജൻസ് 30 ലക്ഷം രൂപ വില വരുന്ന 736 ഗ്രാം സ്വർണമാണ് പരിശോധനയിൽ കണ്ടെടുത്തത്. സ്വർണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.

തിങ്കളാഴ്ചയും ചാർട്ടർ വിമാനത്തിലെത്തിയ നാലു പേരിൽ നിന്നായി 81 ലക്ഷം രൂപയുടെ സ്വർണം പിടിച്ചിരുന്നു. ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ട് കെ.പി. മനോജ്, ഇൻസ്പെക്ടർമാരായ എം. ജയൻ, പ്രേംപ്രകാശ് മീണ, യോഗേഷ് യാദവ്, മിനിമോൾ, ഹവിൽദാർ സി. അശോകൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

വിദേശത്ത് നിന്നും മുസ്ലിംലീഗ് പ്രവാസി സംഘടനയായ കെ.എം.സി.സി. ചാർട്ട് ചെയ്ത വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ നാല് പേരിൽ നിന്നാണ് ഇന്നലെ സ്വർണം പിടിച്ചത്. എയർ കസ്റ്റംസ് ഇന്റലിജൻസാണ് 81 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടിയത്. മലപ്പുറം എടക്കര സ്വദേശി ജിത്തു, തലശ്ശേരി സ്വദേശികളായ നഫീസുദ്ദീൻ, ഫഹദ്, പാനൂർ സ്വദേശി മുബഷിർ എന്നിവരിൽ നിന്നും 2.21 കിലോഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്.

തിങ്കളാഴ്ച പുലർച്ചെ ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലെത്തിയ ജിത്തുവിൽ നിന്നും 1,153 ഗ്രാമാണ് പരിശോധനയിൽ കണ്ടെടുത്തത്. ദുബൈയിൽ നിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലാണ് മറ്റ് മൂന്ന് പേരും എത്തിയത്. നഫീസുദ്ധീനിൽ നിന്നും 288 ഗ്രാം, ഫഹദിൽ നിന്നും 287 ഗ്രാം, ബഷീറിൽ നിന്നും 475 ഗ്രാമുമാണ് പിടിച്ചത്. അടിവസ്ത്രത്തിനുള്ളിലായിരുന്നു നാല് പേരും സ്വർണം ഒളിപ്പിച്ചത്. ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ.പി. മനോജ്, കെ. സുധീർ, എസ്. ആശ, ഇൻസ്പെക്ടർമാരായ രാമേന്ദ്ര സിങ്, സുമിത് നെഹ്റ, ജി. നേരഷ്, ഹവിൽദാർ എം.എൽ. രവീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP