Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുവതി കടത്താൻ ശ്രമിച്ചത് 288 ഗ്രാം സ്വർണം; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് താഹിർ കൊണ്ടുവന്നത് 562 ഗ്രാം സ്വർണ മിശ്രിതവും; കരിപ്പൂരിൽ ഇന്ന് പിടികൂടിയത് 54ലക്ഷംരൂപയുടെ സ്വർണം

യുവതി കടത്താൻ ശ്രമിച്ചത് 288 ഗ്രാം സ്വർണം; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് താഹിർ കൊണ്ടുവന്നത് 562 ഗ്രാം സ്വർണ മിശ്രിതവും; കരിപ്പൂരിൽ ഇന്ന് പിടികൂടിയത് 54ലക്ഷംരൂപയുടെ സ്വർണം

ജംഷാദ് മലപ്പുറം

കോഴിക്കോട്: കോഴിക്കോട്ടുകാരിയായ യുവതി കരിപ്പൂർ വിമാനത്തവളം വഴി കടത്തിക്കൊണ്ടുവരാൻ ശ്രമിച്ചത് 288 ഗ്രാം സ്വർണം. കരിപ്പൂരിൽ ഇന്ന് പിടികൂടിയത് 54ലക്ഷംരൂപയുടെ സ്വർണം. കരിപ്പൂർ വിമാനത്താവളത്തിൽ ഒരു യാത്രക്കാരി ഉൾപ്പെടെ രണ്ടുപേരും വിമാനസിറ്റിനിടയിൽ ഒളിപ്പിച്ചു കടത്തിയ 54 ലക്ഷം രൂപയുടെ സ്വർണം ഇന്ന് എയർ കസ്റ്റംസ് ഇന്റലിജൻസാണ് പിടികൂടിയത്. രാവിലെ 11ന് ദുബായിൽ നിന്നെത്തിയ ഇൻഡിഗോ എയർവെയ്സിന്റെ വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശി താഹിർ, കോഴിക്കോട് വളയം സ്വദേശിയായ യാത്രക്കാരി എന്നിവരാണ് സ്വർണവുമായി പിടിയിലായത്. ഇരുവരിൽ നിന്നുമായി 698 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. അടിവസ്ത്രത്തിലൊളിപ്പിച്ച 562 ഗ്രാം സ്വർണ മിശ്രിതമാണ് താഹിറിൽ നിന്നു കണ്ടെത്തിയത്. ഇതിൽ നിന്നു 480 ഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്.

കോഴിക്കോട് വളയം സ്വദേശിയായ യാത്രക്കാരി ഒളിപ്പിച്ചു കൊണ്ടുവന്ന 288 ഗ്രാം സ്വർണവും എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തു. ഇതേ വിമാനത്തിലെ സീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 560 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണക്കട്ടികളും എയർ കസ്റ്റംസ് ്ഇന്റലിജൻസ് പിടികൂടി. സ്വർണം എത്തിച്ച യാത്രക്കാരനെ കണ്ടെത്താനായിട്ടില്ല. പിടിച്ചെടുത്ത സ്വർണത്തിന് മാർക്കറ്റിൽ 54 ലക്ഷം രൂപ വിലമതിക്കും. ഡെപ്യൂട്ടി കമ്മീഷണർ ടി.എ.കിരൺ, അസിസ്റ്റന്റ് കമ്മീഷണർ എ.കെ.സുരേന്ദ്രനാഥൻ, സൂപ്രണ്ടുമാരായ കെ.പി.മനോജ്, രഞ്ജി വില്യം, എം.പ്രകാശ്, ഇൻസ്പക്ടർമാരായ കെ.മുരളിധരൻ, പ്രേം പ്രകാശ്, യോഗേഷ് യാദവ്, മിനിമോൾ, രോഹിത് കത്രി, ഹവീൽദാർ സി.അശോകൻ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.

കരിപ്പൂർവിമാനത്തവളം വഴി കഴിഞ്ഞ ദിവസം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 35ലക്ഷംരൂപയുടെ സ്വർണമായിരുന്നു.. ദ്രവക രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചത് വെള്ള നിറത്തിലുള്ള അഞ്ച് ക്യാപ്‌സൂൾ രൂപത്തിലാക്കിയാണ് കടത്താൻ ശ്രെമിച്ചിരുന്നത്. പിടിയിലായത് പാലക്കാട്ടുകാരൻ നാസറാണ്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1088 ഗ്രാം സ്വർണ മിശ്രിതമാണ് ഇന്ന് കോഴിക്കോട് കസ്റ്റംസ് വിഭാഗം പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് രാവിലെ അബൂദാബിയിൽ നിന്നും എത്തിയ ഇൻഡിഗോ വിമാനത്തിൽ വന്നിറങ്ങിയ പാലക്കാട് സ്വദേശി വട്ടപ്പറമ്പിൽ നാസറിൽ നിന്നും ആണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെടുത്തത്. വിപണിയിൽ ഇതിന് ഏകദേശം 35 ലക്ഷത്തിലധികം രൂപ വില വരും.

സൂപ്രണ്ടുമാരായ സി. സുരേഷ് ബാബു, കെ.കെ. പ്രവീൺകുമാർ, കെ. പ്രേംജിത്ത്, ഇൻസ്പെക്ടർമാരായ ഇ. മുഹമ്മദ് ഫൈസൽ, ഡി. സജിൻ, ഹെഡ്ഹവിൽദാർമാരായ എം. സന്തോഷ്‌കുമാർ, ഇ.വി. മോഹനൻ എന്നിവർ ചേർന്നാണ് സ്വർണം പിടികൂടിയത്.
29 ലക്ഷം രൂപയുടെ സ്വർണം മലദ്വാരത്തിൽ കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശി കഴിഞ്ഞ ദിവസമാണ് കരിപ്പൂരിൽ പിടിയിലായത്. ദോഹയിൽനിന്നും സ്വർണംകൊണ്ടുവന്ന ഷാഫിയിൽ നിന്നാണ് 847 ഗ്രാം സ്വർണ മിശ്രിതം പിടികൂടിയത്. കരിപ്പൂർ വിമാനത്താവളത്തിൽ 29 ലക്ഷം രൂപയുടെ സ്വർണം പ്രീവന്റീവ് കസ്റ്റംസ് വിഭാഗമാണ് പിടികൂടിയത്. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷാഫിയിൽ നിന്നാണ് 847 ഗ്രാം സ്വർണ മിശ്രിതം പിടികൂടിയത്

ദോഹയിൽ നിന്നും ഒമാൻ എയർ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. സൂപ്രണ്ടുമാരായ സി. സുരേഷ് ബാബു, സി. പ്രദീപ് കുമാർ, കെ. പ്രേംജിത്ത്, ഇൻസ്പെക്ടർ ഡി. സജിൻ, ഹെഡ് ഹവിൽദാർ എം. സന്തോഷ് കുമാർ, എം. അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP