Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നെടുമ്പാശ്ശേരിയിൽ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത് സോപ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം; മലപ്പുറം മേൽപുറം സ്വദേശിയിൽ നിന്നും കണ്ടെത്തിയത് 20 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണക്കട്ടി

നെടുമ്പാശ്ശേരിയിൽ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത് സോപ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം; മലപ്പുറം മേൽപുറം സ്വദേശിയിൽ നിന്നും കണ്ടെത്തിയത് 20 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണക്കട്ടി

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശ്ശേരി: സോപ്പിനകത്ത് സ്വർണക്കട്ടികൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാളെ കസ്റ്റംസ് എയർ ഇന്ത്യ ഇന്റലിജൻസ് വിഭാഗം പിടികൂടി. ജിദ്ദയിൽ നിന്നും കൊച്ചിയിലെത്തിയ മലപ്പുറം മേൽപുറം സ്വദേശിയിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. സോപ്പ് മുറിച്ച ശേഷം അതിനകത്ത് രണ്ട് വീതം സ്വർണക്കട്ടികൾ ഒളിപ്പിച്ചു വീണ്ടും അതുപോലെ തന്നെ പാക്ക് ചെയ്ത് കടത്താൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ കസ്റ്റംസ് വിഭാഗം സോപ്പ് മുറിച്ച് നോക്കിയപ്പോഴാണ് സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യമായാണ് ഇത്തരത്തിൽ നെടുമ്പാശേരിയിൽ സ്വർണം കടത്താൻ ശ്രമിച്ചത്.

സോപ്പ് മുറിച്ച ശേഷം അകം തുരന്ന് സ്വർണക്കട്ടികൾ അതിള്ളിലാക്കി വീണ്ടും രണ്ടുഭാഗവും ചേർത്ത് വച്ചാണ് ഇയാൾ സ്വർണം കടത്താൻശ്രമിച്ചത്. പരിശോധനക്കിടെ സംശയം തോന്നിയ കസ്റ്റംസ് വിഭാഗം സോപ്പ് മുറിച്ച് പരിശോധന നടത്തുകയായിരുന്നു. 20 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണമാണ് 3 സോപ്പുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP