Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണം പേസ്റ്റ് രൂപത്തിലാക്കി മലദ്വാരത്തിലും അടിവസ്ത്രത്തിലും കടത്താൻ ശ്രമം; മംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 1.13 കോടി രൂപയുടെ സ്വർണം; ഒരാൾ ഒഴികെ എല്ലാവരും കാസർകോട് സ്വദേശികൾ

സ്വർണം പേസ്റ്റ് രൂപത്തിലാക്കി മലദ്വാരത്തിലും അടിവസ്ത്രത്തിലും കടത്താൻ ശ്രമം; മംഗളൂരു വിമാനത്താവളത്തിൽ നിന്ന്  ഒരാഴ്ചയ്ക്കിടെ  പിടികൂടിയത് 1.13 കോടി രൂപയുടെ സ്വർണം; ഒരാൾ ഒഴികെ എല്ലാവരും കാസർകോട് സ്വദേശികൾ

ബുർഹാൻ തളങ്കര

മംഗളൂരു: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് 1,13,92,760 രൂപയുടെ സ്വർണം. കേസിൽ പിടിയിലായവരിൽ ഒരാൾ ഒഴികെ ബാക്കി എല്ലാവരും കാസർകോട്ട് നിന്നുള്ളവരാണ്. ഒരാൾ ഉഡുപി ജില്ലക്കാരനാണ്.

മെയ് 13 മുതൽ 19 വരെയായി നാല് പേരിൽ നിന്നായി 2.227 കി ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബൈ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ എത്തിയത്. ഉഡുപി ജില്ലയിലെ യാത്രക്കാരനിൽ നിന്ന് 37.2 ലക്ഷം രൂപ വിലമതിക്കുന്ന 736 ഗ്രാം സ്വർണമാണ് പിടികൂടിയത്. ബാക്കി മുഴുവൻ കാസർകോട് സ്വദേശികളിൽ നിന്നാണ് പിടിച്ചെടുത്തത്.

എല്ലാവരും സ്വർണം പേസ്റ്റ് രൂപത്തിലാക്കി മലാശയത്തിലും അടിവസ്ത്രത്തിലുമായാണ് കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. കസ്റ്റംസ് കമീഷനർ ഇമാമുദ്ദീൻ അഹ്മദിന്റെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥരായ മനോജ് കുമാർ ഉദുമ, എം ശോഭനൻ, ദുർഗേഷ് കുമാർ തുടങ്ങിയവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP