Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒരു കോടി 42 ലക്ഷത്തിന്റെ സ്വർണവുമായി പിടിയിലായത് രണ്ട് പേർ; ഗൾഫിൽ തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്നവരെ ഉപയോഗിച്ചു സ്വർണക്കടത്ത് പതിവ്

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒരു കോടി 42 ലക്ഷത്തിന്റെ സ്വർണവുമായി പിടിയിലായത് രണ്ട് പേർ; ഗൾഫിൽ തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്നവരെ ഉപയോഗിച്ചു സ്വർണക്കടത്ത് പതിവ്

അനീഷ് കുമാർ

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ നിന്നും രണ്ടു പേരിൽ നിന്നായി ഒരു കോടി 42 ലക്ഷം രൂപ വിലവരുന്ന 2948 ഗ്രാം സ്വർണം പിടികൂടി. മാഹി പള്ളുർ സ്വദേശി മുഹമ്മദ് ഷാൻ കോഴിക്കോട് വളയം സ്വദേശി ആഷിഫ് എന്നിവരിൽ നിന്നാണ് ചൊവ്വാഴ്‌ച്ച രാവിലെ സ്വർണം പിടികൂടിയത് പരിശോധനയിൽ കസ്റ്റംസ് അസി.കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി ബേബി, കെ.പി സേതുമാധവൻ, ജ്യോതി ലക്ഷ്മി എന്നിവർ പങ്കെടുത്തു. പിടിയിലായവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.

ഇവരെ പിന്നീട് പൊലിസിന് കൈമാറും.പി ടിയാലായവർ സ്വർണക്കടത്ത് സംഘത്തിൽ കാരിയർമാരാണെന്നാണ് സൂചന. ഗൾഫിൽ തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്നവരെ ഉപയോഗിച്ചു സ്വർണക്കടത്ത് നടത്തുന്ന സംഭവങ്ങൾ തുടർച്ചയായി നടന്നു കൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെടുന്നവരെയാണ് ഇതിനായി ഉപയോഗിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP