Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി; എക്സൈസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത് 27 ലക്ഷം വിലവരുന്ന സ്വർണം

നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി; എക്സൈസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത് 27 ലക്ഷം വിലവരുന്ന സ്വർണം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണം തിരൂരങ്ങാടി എക്സൈസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. മൂന്നുവാഹനങ്ങളിലായി കടത്താൻ ശ്രമിച്ച 27 ലക്ഷം വിലവരുന്ന 585 ഗ്രാം സ്വർണമാണ് കൊണ്ടോട്ടിയിൽനിന്ന് പിടികൂടിയത്. സ്വർണം കണ്ടെടുക്കുമ്പോൾ രേഖകളൊന്നും ഉണ്ടായിരുന്നില്ല. സ്വർണത്തിന്റെ നികുതിയും പിഴയും ഈടാക്കിയശേഷം ഉടമകൾക്കു വിട്ടുനൽകി. ജി.എസ്.ടി. ഇന്റലിജൻസ് ജോയിന്റ്‌ കമ്മീഷണർ ഫിറോസ് കാട്ടിൽ, ഡെപ്യൂട്ടി കമ്മീഷണർ കെ. മുഹമ്മദ് സലീം, അസിസ്റ്റന്റ് കമ്മീഷണർ വി. ഗിരീശൻ, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർ വിജയകൃഷ്ണൻ, ഡ്രൈവർ ജുനൈദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP