Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

പുതിയ ഉയരങ്ങൾ താണ്ടി സ്വർണവില; ഇന്ന് 520 രൂപ വർധിച്ച് പവന് 40,800 രൂപയായി

പുതിയ ഉയരങ്ങൾ താണ്ടി സ്വർണവില; ഇന്ന് 520 രൂപ വർധിച്ച് പവന് 40,800 രൂപയായി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് 520 രൂപയാണ് പവന് കൂടിയത്. ഇതോടെ പവന് 40,800 രൂപയായി. ഗ്രാമിനാകട്ടെ 65 രൂപ കൂടി 5,100 രൂപയുമായി. ജൂലായ് 31നാണ് പവൻവില ആദ്യമായി 40,000 രൂപയിലെത്തിയത്. അഞ്ചുദിവസംകൊണ്ട് 800 രൂപയുടെ വർധനവാണുണ്ടായത്. ദേശീയ വിപണിയിലും സ്വർണവില കുതുക്കുകയാണ്. 10 ഗ്രാമിന്റെ വില 54,797 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയിൽ ഇതാദ്യമായി സ്വർണവില ഔൺസിന് 2000ഡോളർ കടന്നു. 0.2ശതമാനം വർധിച്ച് 2,033.42 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപനം ശക്തമായി തുടരുകയും മറ്റ് വിപണികളിൽ അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് കൂടുകയാണ്. സ്വർണ ഇ.ടി.എഫുകളിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം.ലോകത്തെ ഏറ്റവുംവലിയ ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിൽ നിലവിലുള്ള നിക്ഷേപം 1,257.73 ടൺ സ്വർണമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP