Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വർണ വിലയിൽ രണ്ടാംദിവസവും വൻ ഇടിവ്; പവന് 36,480 രൂപയായി

സ്വർണ വിലയിൽ രണ്ടാംദിവസവും വൻ ഇടിവ്; പവന് 36,480 രൂപയായി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കേരളത്തിൽ സ്വർണ വിലയിൽ രണ്ടാംദിവസവും വൻ ഇടിവ്. ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി. ഗ്രാമിന് 60 രൂപകുറഞ്ഞ് 4560 രൂപയുമായി. 16 ദിവസംകൊണ്ട് 2,400 രൂപയുടെ ഇടിവാണ് സ്വർണ വിലയിൽ ഉണ്ടായത്. ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 5,520 രൂപയും കുറഞ്ഞു. ചൊവ്വാഴ്ച പവന് 720 രൂപ കുറഞ്ഞ് 36,960 രൂപയിലെത്തിയിരുന്നു.

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വിലയിൽ കാര്യമായ വ്യതിയാനമില്ല. ഔൺസിന് 1,809.41 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള തലത്തിൽ ഓഹരി സൂചികകളിലുണ്ടായ മുന്നേറ്റവും കോവിഡ് വാക്‌സിൻ സംബന്ധിച്ച ശുഭസൂചനകളുമാണ് സ്വർണവിപണിയെ തളർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP