Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കട അടയ്ക്കാൻ തുടങ്ങവേ ജൂവലറിയിലേക്ക് ഇടിച്ചു കയറി മൂന്നംഗ സംഘം; തോക്കു ചൂണ്ടി ജീവനക്കാരെ നിശ്ചലരാക്കി കവർന്നത് 15 സ്വർണ വളകൾ; ഇതര സംസ്ഥാന കവർച്ചാ സംഘത്തിലെ ഒരാളെ ജീവനക്കാർ കീഴ്‌പ്പെടുത്തിയത് സ്വജീവൻ പോലും പണയപ്പെടുത്തി; മുക്കത്ത് ശാദി ജൂവലറിയിലെ കവർച്ചയിൽ നടുക്കം മാറാതെ നാട്ടുകാർ

കട അടയ്ക്കാൻ തുടങ്ങവേ ജൂവലറിയിലേക്ക് ഇടിച്ചു കയറി മൂന്നംഗ സംഘം; തോക്കു ചൂണ്ടി ജീവനക്കാരെ നിശ്ചലരാക്കി കവർന്നത് 15 സ്വർണ വളകൾ; ഇതര സംസ്ഥാന കവർച്ചാ സംഘത്തിലെ ഒരാളെ ജീവനക്കാർ കീഴ്‌പ്പെടുത്തിയത് സ്വജീവൻ പോലും പണയപ്പെടുത്തി; മുക്കത്ത് ശാദി ജൂവലറിയിലെ കവർച്ചയിൽ നടുക്കം മാറാതെ നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുക്കത്ത് ജൂവലറിയിൽ നിന്ന് തോക്ക് ചൂണ്ടി സ്വർണം കവർന്നത് ഇതരസംസ്ഥാനക്കാരായ മൂന്നുപേർ. മുക്കം ഓമശ്ശേരിയിൽ പ്രവർത്തിക്കുന്ന ശാദി
ജൂവലറിയിലാണ് കവർച്ച നടന്നത്. ഇതര സംസ്ഥാനക്കാരാണ് കവർച്ചക്കായി എത്തിയത്. കട അടയ്ക്കാൻ തുടങ്ങവേയാണ് സംഘം കവർച്ചക്കെത്തിയത്.

രാത്രി ഏഴരയോടെ ജൂവലറി അടയ്ക്കാൻ തുടങ്ങുന്ന സമയത്താണ് കവർച്ച നടന്നത്. തോക്കുചൂണ്ടി എല്ലാവരെയും ഭയപ്പെടുത്തി സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. ആഭരണങ്ങളുമായി കടന്നുകളയാനുള്ള ശ്രമത്തിനിടെ സംഘത്തിലെ ഒരാളെ ജൂവലറി ജീവനക്കാർ കീഴ്പ്പെടുത്തി.

ജൂവലറി അടയ്ക്കാനായി സ്റ്റോക്ക് എടുക്കുന്ന സമയത്താണ് അക്രമികൾ പ്രവേശിച്ചത്. തോക്ക് ചൂണ്ടി ജീവനക്കാരെ ഭയപ്പെടുത്തിയശേഷം വളകൾ ഇരിക്കുന്ന പെട്ടി അപ്പാടെ കയ്യിലാക്കുകയായിരുന്നു. രണ്ടു പേർ ഇതുമായി ജൂവലറിക്കു പുറത്തേക്കിറങ്ങി ഓടി രക്ഷപെട്ടു. ഒരാളെ ജീവനക്കാർ കീഴ്‌പ്പെടുത്തുകയായിരുന്നു. 

മൽപ്പിടുത്തത്തിനിടയിൽ പരിക്കേറ്റ മോഷ്ടാവിന് ബോധം നഷ്ടമായിരുന്നു. ഇയാളെ പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു തോക്ക്, കത്തി, മൊബൈൽ ഫോൺ എന്നിവ ഇയാളിൽ നിന്ന് പിടികൂടിയിട്ടുണ്ട്. തോക്ക് ലോഡ് ചെയ്ത നിലയിലായിരുന്നു. പിടിവലിക്കിടയിൽ തോക്ക് പൊട്ടാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. 

 ഇതിനിടെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.സ്ഥാപനത്തിൽ നിന്ന് 15 വളകൾ സംഘം കവർന്നുവെന്നാണ് പ്രാഥമിക വിവരം. കൊടുവള്ളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പിടിയിലായ ആൾ അബോധാവസ്ഥയിലാണ്. ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ബോധം തെളിയാത്തതിനാൽ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല.

അതേ സമയം രക്ഷപ്പെട്ട രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇവർ അധിക ദൂരം പോകാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ജൂവലറിയിലെയും സമീപത്തെ കടകളിലെയും സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP