Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരോധിച്ച നോട്ടുകൾ വാങ്ങി ചോറ്റാനിക്കര ക്ഷേത്രത്തിൽ സ്വർണ ലോക്കറ്റ് വിൽപന; മോദിയുടെ പ്രഖ്യാപനത്തിന് ശേഷം രണ്ടുനാൾ വിറ്റത് 30 ലക്ഷത്തിന്റെ ലോക്കറ്റുകൾ; 10 ഗ്രാമിന്റെ ലോക്കറ്റുകൾ വാങ്ങിയത് 90 പേർ; ആരുടെയും വിവരങ്ങൾ അറിയില്ലെന്ന് ക്ഷേത്രം അധികാരികൾ

നിരോധിച്ച നോട്ടുകൾ വാങ്ങി ചോറ്റാനിക്കര ക്ഷേത്രത്തിൽ സ്വർണ ലോക്കറ്റ് വിൽപന; മോദിയുടെ പ്രഖ്യാപനത്തിന് ശേഷം രണ്ടുനാൾ വിറ്റത് 30 ലക്ഷത്തിന്റെ ലോക്കറ്റുകൾ; 10 ഗ്രാമിന്റെ ലോക്കറ്റുകൾ വാങ്ങിയത് 90 പേർ; ആരുടെയും വിവരങ്ങൾ അറിയില്ലെന്ന് ക്ഷേത്രം അധികാരികൾ

കൊച്ചി: കള്ളപ്പണക്കാർ കൈവശമുള്ള നിരോധിച്ച നോട്ടുകൾ വെളുപ്പിക്കാൻ പുതുവഴികൾ തേടുന്നതായ വാർത്തകൾ വരുന്നതിനിടെ ചോറ്റാനിക്കര ക്ഷേത്രത്തിൽ സ്വർണലോക്കറ്റ് വിൽപനയിലൂടെ ലക്ഷങ്ങളുടെ കള്ളപ്പണം വെളുപ്പിച്ചു.

നോട്ടുകൾ നിരോധിച്ചതിന് പിന്നാലെ തൊട്ടടുത്ത ദിവസങ്ങളിലായി 30 ലക്ഷം രൂപയുടെ ലോക്കറ്റ് വിൽപനയാണ് നടന്നത്. 90 വ്യക്തികൾ പത്തുഗ്രാമിന്റെ ലോ്ക്കറ്റുകൾ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട. 9,10 തീയതികളിലായിരുന്നു വിൽപന. ചോറ്റാനിക്കര ദേവിയുടെ രൂപം ആലേഖനം ചെയ്ത ലോക്കറ്റുകളാണ് വിറ്റത്. 

വിവരം പുറത്തായതോടെ ക്ഷേത്രം മാനേജരെ വിളിച്ചുവരുത്തി വിജിലൻസ് ചോദ്യംചെയ്തിട്ടുണ്ട്. നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ വാങ്ങിയാണ് ലോക്കറ്റ് വിറ്റിട്ടുള്ളത്.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ് ക്ഷേത്രം. നിരോധിച്ച നോട്ടുകൾ വാങ്ങരുതെന്ന അറിയിപ്പ് കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിൽ നിന്ന് ലഭിച്ചത് പതിനൊന്നാം തീയതിയാണെന്നാണ് ക്ഷേത്രം അധികൃതർ ഇപ്പോൾ നൽകിയിട്ടുള്ള വിശദീകരണം.

അതേസമയം, ക്ഷേത്രത്തിലെ രസീതുകളിൽ ആരെല്ലാമാണ് ലോക്കറ്റ് വാങ്ങിയതെന്നതിനെ പറ്റി യാതൊരു വിവരവുമില്ല. സാധാരണ ഗതിയിൽ ഒരുവർഷം കൊണ്ട് നടക്കുന്ന ലോക്കറ്റ് വിൽപനയാണ് രണ്ടുദിവസംകൊണ്ട് ഉണ്ടായിട്ടുള്ളത്. മൂവായിരത്തിൽപ്പരം രൂപയ്ക്കാണ് പത്തുഗ്രാം വീതമുള്ള ലോക്കറ്റുകൾ ചോറ്റാനിക്കരയിൽ തയ്യാറാക്കി വിൽക്കുന്നത്.

കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ ലോക്കറ്റ് വിൽപനയുണ്ട്. സ്വകാര്യ ട്രസ്റ്റുകളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സുപ്രസിദ്ധ ക്ഷേത്രങ്ങളി്‌ലടക്കം ദേവീദേവന്മാരുടെ സ്വർണ ലോക്കറ്റുകൾ വിൽക്കാറുണ്ട്.

ചോറ്റാനിക്കരയിൽ സംഭവിച്ചതുപോലെ മറ്റ് ക്ഷേത്രങ്ങളിലും ഇത്തരത്തിൽ പ്രാബല്യത്തിൽ ഇല്ലാതായ നോട്ടുകൾ വാങ്ങി സ്വർണലോക്കറ്റ് വിൽപന നടന്നിരിക്കാമെന്ന സംശയവും ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നു. സ്വകാര്യ ട്രസ്റ്റുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ നടന്നാൽ ആ പണം ഭണ്ഡാര വരവിലും മറ്റും ഉൾപ്പെടുത്തി കണക്കിൽപ്പെടുത്താമെന്ന സാധ്യത ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP