Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202330Thursday

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട: അടിവസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരുകോടി രൂപയുടെ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട: അടിവസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരുകോടി രൂപയുടെ സ്വർണം പിടികൂടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. മലദ്വാരത്തിലൊളിപ്പിച്ചും അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിലാക്കിയും കടത്തിക്കൊണ്ടുവന്ന ഒരു കോടിയിലേറെ രൂപയുടെ സ്വർണം പിടികൂടി. കസ്റ്റംസ് അധികൃതരാണ് സ്വർണം പിടികൂടിയത്. അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ അബ്ദുൽ സലിം, സജീർ എന്നിവരാണ് പിടിയിലായത്.

മൂന്ന് കാപ്‌സ്യൂളുകളുടെ രൂപത്തിലാണ് അബ്ദുൾ സലിം സ്വർണം ഒളിപ്പിച്ചത്. 636 ഗ്രാം സ്വർണമാണ് സജീർ അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിലൊളിപ്പിച്ചത്. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ മലദ്വാരത്തിനകത്ത് കാപ്‌സ്യൂൾ രൂപത്തിലാക്കി 1158 ഗ്രാം സ്വർണം കൂടി ഒളിപ്പിച്ചതായി കണ്ടെത്തിയത്.

ഇന്ന് മംഗളൂരു വിമാനത്താവളത്തിലും വൻ സ്വർണവേട്ട നടന്നു. മകളുടെ ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യാത്രക്കാരനാണ് മംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഡയപ്പറിനുള്ളിലെ പൗച്ചുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

ഇതിന് പുറമേ മറ്റൊരു യാത്രക്കാരൻ സ്വർണം പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച് അരയിൽ ബെൽറ്റ് പോലെ കെട്ടുകയും വേറൊരാൾ മലാശയത്തിൽ ഒളിപ്പിക്കുകയും ചെയ്തിരുന്നു. മൂന്ന് യാത്രക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP