Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാലുവർഷം മുമ്പ് കാണാതായ സ്വർണമാല വിറ്റ വാഷിങ് മെഷീനിൽ; ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി ചാലക്കുടി സ്വദേശി

നാലുവർഷം മുമ്പ് കാണാതായ സ്വർണമാല വിറ്റ വാഷിങ് മെഷീനിൽ; ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി ചാലക്കുടി സ്വദേശി

സ്വന്തം ലേഖകൻ

ചാലക്കുടി: കാലപ്പഴക്കം മൂലം വിറ്റ വാഷിങ് മെഷീനിൽ നിന്ന് കിട്ടിയ സ്വർണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി മാതൃകയായി സർവീസ് സെന്റർ ജീവനക്കാരൻ. കൊരട്ടി കാതിക്കുടം ജംഗ്ഷനിലുള്ള കൂൾ ഹൗസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ അന്നമനട കല്ലൂർ സ്വദേശി അനിൽ തോമസാണ് വാഷിങ് മെഷീൻ ഉടമയെ കണ്ടെത്തി സ്വർണമാല ഏൽപിച്ചത്.

മെഷീനിലെ അഴുക്കുവെള്ളം പോകുവാനുള്ള പൈപ്പിലാണ് മാല കണ്ടത്. മൂന്നു പവൻ തൂക്കം വരുന്നതാണ് മാല. സ്വർണമാല കിട്ടിയതോടെ അനിൽ തോമസ് ഉടമയെ തേടിപ്പിടിച്ച് കണ്ടെത്തി കൈമാറുകയായിരുന്നു. ചെറുവാളൂർ ശ്രീവിലാസത്തിൽ അജിത് കുമാറിന്റെതായിരുന്നു മാല. നാലുവർഷം മുൻപാണ് മാല കാണാതായത്. അജിത്തും ഭാര്യ സുജിതയും ഒരു പാടു തിരഞ്ഞെങ്കിലും മാല കിട്ടിയിരുന്നില്ല. ജീവനക്കാരന്റെ സത്യസന്ധതയെ നാട്ടുകാർ അഭിനന്ദിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP