Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ കളഞ്ഞു കിട്ടിയ ലക്ഷങ്ങളുടെ സ്വർണം തിരികെ നൽകി യുവാവ് മാതൃകയായി; സത്യസന്ധതക്ക് മാതൃകയായി ഷിനോജ്

കണ്ണൂരിൽ കളഞ്ഞു കിട്ടിയ ലക്ഷങ്ങളുടെ സ്വർണം തിരികെ നൽകി യുവാവ് മാതൃകയായി; സത്യസന്ധതക്ക് മാതൃകയായി ഷിനോജ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് യാത്രക്കിടെ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ ലക്ഷങ്ങളുടെ സ്വർണാഭരണങ്ങളുടെ ഉടമയെ കണ്ടെത്തി തിരിച്ച് നൽകി യുവാവ് മാതൃകയായി. കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.പി.കുഞ്ഞിക്കണ്ണന്റെ ഡ്രൈവർ കാറമേൽ മുച്ചിലോട്ടിന് സമീപത്തെ പി.വി. ഷിനോജാണ്(29) സത്യസന്ധത കാണിച്ച് മാതൃകയായത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

വീടിന് സമീപത്തെ മുച്ചിലോട്ട് ക്ഷേത്രപരിസരത്തുകൂടെ നടന്നുപോകവെയാണ് റോഡരികിൽ ബാഗ് വീണുകിടക്കുന്നതായി കണ്ടത്. ബാഗ് തുറന്നുനോക്കിയപ്പോഴാണ് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കണ്ടത്. അകത്ത് പരിശോധിച്ചപ്പോഴാണ് ഡോക്ടറുടെ പഴയ കുറിപ്പടി കണ്ടെത്തിയത്. ഇതിൽ നിന്ന് ലഭിച്ച ഫോൺ നമ്പറിൽ വിളിച്ചാണ് ഉടമയായ വെള്ളൂർ പാലത്തരയിലെ മുഹ്സിനയെ വിവരമറിയിച്ചത്.

യാത്രക്കിടയിൽ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് എവിടേയോ നഷ്ടപ്പെട്ടതിന്റെ മാനസിക പ്രയാസത്തിൽ വീട്ടിൽ കഴിയുന്നതിനിടയിലാണ് ആശ്വാസ സന്ദേശം പോലെ ഷിനോജിന്റെ ഫോൺ വിളിയെത്തിയത്. നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വർണാഭരണങ്ങൾ തിരിച്ചു കിട്ടിയ ആശ്വാസത്തിലെത്തിയ മുഹ്സീനക്ക് സ്വർണാഭരണങ്ങളടങ്ങിയ ബാഗ് തിരിച്ചേൽപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു. ഷിനോജിന്റെ മാതൃകാപരമായ സത്യസന്ധതയെ നാട്ടുകാരും സുഹൃത്തുക്കളും അഭിനന്ദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP