Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ആ പ്രൊജക്റ്റ് അന്നേ വിട്ടതാണ്; രണ്ടാമൂഴം സിനിമയാക്കാനില്ലെന്ന് ഗോകുലം ഗോപാലൻ

ആ പ്രൊജക്റ്റ് അന്നേ വിട്ടതാണ്; രണ്ടാമൂഴം സിനിമയാക്കാനില്ലെന്ന് ഗോകുലം ഗോപാലൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: രണ്ടാമൂഴം സിനിമയാക്കുന്നതിനെക്കുറിച്ച് വീണ്ടും ആലോചനയില്ലെന്ന് പ്രമുഖ സിനിമാ നിർമ്മാതാവ് കൂടിയായ ഗോകുലം ഗോപാലൻ. ആ പ്രൊജക്റ്റ് അന്നേ വിട്ടതാണെന്നും ഇനിയിപ്പോൾ അതിനെക്കുറിച്ചാലോചിക്കുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശ്രീകുമാർ മേനോൻ വന്നതോടു കൂടി രണ്ടാമൂഴം സിനിമയാക്കുവാനുള്ള പദ്ധതിയിൽ നിന്ന് താൻ പിന്മാറുകയായിരുന്നുവെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. എം ടി.യും ഹരിഹരനും ഞാനും കൂടി ഇത്തരമൊരു സിനിമാ പദ്ധതിയെക്കുറിച്ചാലോചിച്ചിരുന്നു. ബാന്ദ്രയിൽ മാസങ്ങളോളം താമസിച്ച് ഹരിഹരൻ ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങിയിരുന്നു. എന്നാലിതിനിടക്കാണ് ശീകുമാർ മേനോൻ എന്നയാൾ വിവിധ ഭാഷകളിലായി ആയിരം കോടിയുടെ രണ്ടാമൂഴം സിനിമയെക്കുറിച്ച് പ്രഖ്യാപിക്കുന്നത്. അതോടു കൂടി പിന്നെ ഞങ്ങൾ ആ പദ്ധതിയിൽ നിന്ന് പിന്മാറുകയായിരുന്നു. എം ടിയുമായി പിന്നീട് ഇക്കാര്യത്തിൽ സംസാരിക്കുവാനൊന്നും പോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP