Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകയിൽ ആടുകളെ വളർത്തുന്നയാൾക്ക് കോവിഡ്; 47 ആടുകളെ ക്വാറന്റീനിലാക്കി

കർണാടകയിൽ ആടുകളെ വളർത്തുന്നയാൾക്ക് കോവിഡ്; 47 ആടുകളെ ക്വാറന്റീനിലാക്കി

സ്വന്തം ലേഖകൻ

ബെംഗളൂരു; കർണാടകയിലെ തുംകൂരു ജില്ലയിൽ ആടുകളെ വളർത്തുന്നയാൾക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഇയാളുടെ സംരക്ഷണയിലുണ്ടായിരുന്ന 47 ആടുകളെ ക്വാറന്റീനിലാക്കി. ബെംഗളൂരുവിൽനിന്ന് 127 കിലോമീറ്റർ അകലെയുള്ള ഗോഡികേരെ ഗ്രാമത്തിലാണ് സംഭവം. ഇയാൾ ഉൾപ്പെടെ രണ്ട് പേർക്കാണ് ഗ്രാമത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ വളർത്തുന്ന നാല് ആടുകൾ കഴിഞ്ഞ ദിവസം ചത്തതോടെ ആയിരത്തോളം ഗ്രാമവാസികൾ ഭീതിയിലായിരുന്നു.

ചൊവ്വാഴ്ച ജില്ലാ ആരോഗ്യ, വെറ്റിറിനറി ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി ആടുകളുടെ സ്രവ സാംപിളുകൾ ശേഖരിക്കുകയും ചെയ്തു. അതേസമയം ആടുകളെ കൂട്ടത്തോടെ കൊല്ലാനെത്തിയതാണെന്ന് കരുതി ആരോഗ്യ സംഘത്തിന് നേരെ ഗ്രാമവാസികൾ പ്രതിഷേധം ഉയർത്തി. തുടർന്ന് ആടുകളിൽ നിന്ന് രോഗവ്യാപന സാധ്യതയുണ്ടെന്നും പരിശോധന ആവശ്യമാണെന്നും ഗ്രാമവാസികളെ ബോധ്യപ്പെടുത്തിയ ശേഷമാണ് പരിശോധന നടത്തിയത്. ശേഷം ആടുകളെ ക്വാറന്റൈൻ ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP