Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

പ്രളയക്കെടുതിയിൽ നിന്നും കരകയറുന്ന കേരളത്തിന് സഹായവുമായി ഗോവ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി നൽകുമെന്ന് മുഖ്യമന്ത്രി മനോഹർ പരീഖർ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് അറിയിച്ച് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും മറ്റു ജഡ്ജിമാരും

പ്രളയക്കെടുതിയിൽ നിന്നും കരകയറുന്ന കേരളത്തിന് സഹായവുമായി ഗോവ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി നൽകുമെന്ന് മുഖ്യമന്ത്രി മനോഹർ പരീഖർ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് അറിയിച്ച് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും മറ്റു ജഡ്ജിമാരും

മറുനാടൻ ഡെസ്‌ക്‌

പനാജി: പ്രളയത്തിൽ നിന്നും കരകയറി വരുന്ന കേരളത്തിന് സഹായ ഹസ്തവുമായി ഗോവ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ ധനസഹായം ചെയ്യുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീഖർ. ഇതിനു പുറമേ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും മറ്റു ജഡ്ജിമാരും കേരളത്തിനായി സഹായം നൽകുമെന്നും അറിയിച്ചു.കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ 20,000 കോടിയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കുന്നത്.

2000 കോടിയുടെ അടിയന്തര സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും 500 കോടി മാത്രമാണ് അനുവദിച്ചത്. 700 കോടി രൂപ ധനസഹായം നൽകാൻ സന്നദ്ധത അറിയിച്ച യു.എ.ഇയുടെ വാഗ്ദാനം, വിദേശ രാജ്യങ്ങളിൽ നിന്ന് ധനസഹായം സ്വീകരിക്കില്ലെന്ന കേന്ദ്ര സർക്കാർ പിടിവാശിയിൽ തട്ടി തടഞ്ഞു നിൽക്കുകയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും സംഘടനകളും വ്യക്തികളും കേരളത്തെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP