Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരുന്നിനുള്ളിൽ കുപ്പിച്ചില്ല് കണ്ടെത്തിയിട്ടും വിവരം പുറത്തുവിടാതെ വിതരണക്കാർ; സർക്കാർ ആശുപത്രിയിൽ വിതരണം ചെയ്ത സെഫോട്ടക്‌സൈമിൽ ഉപയോഗിക്കരുതെന്ന് ആശുപത്രികൾക്ക് നിർദ്ദേശം

മരുന്നിനുള്ളിൽ കുപ്പിച്ചില്ല് കണ്ടെത്തിയിട്ടും വിവരം പുറത്തുവിടാതെ വിതരണക്കാർ; സർക്കാർ ആശുപത്രിയിൽ വിതരണം ചെയ്ത  സെഫോട്ടക്‌സൈമിൽ ഉപയോഗിക്കരുതെന്ന് ആശുപത്രികൾക്ക് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ ആശുപത്രിയിലെ ആന്റിബയോട്ടിക്കിൽ കുപ്പിച്ചില്ല് കണ്ടെത്തിയതിനെ തുടർന്ന് മരുന്നിന്റെ വിതരണം നിർത്തിവെക്കാൻ മരുന്ന് വിതരണം ചെയ്ത കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ എല്ലാ ആശുപത്രികൾക്കും നിർദ്ദേശം നൽകി. മരുന്നു നിർമ്മാണ കമ്പനിയായ ജയ്പൂരിലെ വിവേക് ഫാർമയെ ഉദ്യോഗസ്ഥർ വിവരം അറിയിച്ചെങ്കിലും കുപ്പിച്ചില്ല് കണ്ടെത്തിയ വിവരം പുറത്തു വിടാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

ന്യുമോണിയ, മസ്തിഷ്‌കജ്വരം തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർക്കു കുത്തിവയ്ക്കുന്ന സെഫോട്ടക്‌സൈമിൽ കുപ്പിച്ചില്ലു കണ്ടെത്തിയത്. തലശേരി ജനറൽ ആശുപത്രി, വയനാട് നൂൽപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം ഉൾപ്പെടെ ആശുപത്രികളിലാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. കുത്തിവയ്പിനു മുൻപു മരുന്നു കുപ്പി കുലുക്കാറുണ്ട്. ഈ സമയത്ത് കുപ്പിക്കുള്ളിൽ നിന്നു കിലുങ്ങുന്ന ശബ്ദം കേട്ടു. ഇരുണ്ട നിറത്തിലുള്ള കുപ്പി വെളിച്ചത്തുവച്ചു നോക്കിയപ്പോൾ ഉള്ളിൽ എന്തോ വസ്തു ഉള്ളതായി കണ്ടു. തുറന്നു നോക്കിയപ്പോഴാണു വലിയ കഷണം കുപ്പിച്ചില്ല് കണ്ടത്.

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഉദ്യോഗസ്ഥരെ ആശുപത്രി അധികൃതർ ഉടൻ വിവരം അറിയിച്ചു. സെഫോട്ടെക്‌സൈം ഉപയോഗിക്കരുതെന്ന് കോർപറേഷൻ എല്ലാ ആശുപത്രികൾക്കും മുന്നറിയിപ്പു നൽകി. എന്നാൽ കോർപറേഷൻ ഇതുവരെ വിവരം പുറത്തുവിട്ടിട്ടില്ല. മരുന്നു കമ്പനിയായ ജയ്പുരിലെ വിവേക് ഫാർമയെ ഉദ്യോഗസ്ഥർ വിവരം അറിയിച്ചു. ഈ കമ്പനിയിൽ നിന്നു വിവിധ രോഗങ്ങൾക്കുള്ള ഒട്ടേറെ മരുന്നുകൾ കോർപറേഷൻ വാങ്ങുന്നുണ്ട്. പൂർണമായും മെഷീനിൽ നിർമ്മിക്കുന്ന മരുന്നിൽ കുപ്പിച്ചില്ലു വീണത് എങ്ങനെയെന്ന് അറിയില്ലെന്ന് കോർപറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. 2018ൽ വാങ്ങിയ ഈ മരുന്നിന്റെ കാലാവധി ഈ മാസം അവസാനിക്കും. ചെറിയ അളവ് മരുന്നാണ് ഇനി അവശേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP