Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂർ പാനൂരിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി; സൈനയേയും ദൃശ്യയേയും കണ്ടെത്തിയത് മലപ്പുറം തിരൂരിലെ ലോഡ്ജിൽ നിന്നും ; തിങ്കളാഴ്‌ച്ച കാണാതായ കുട്ടികളെ കിട്ടിയത് ആറ് ദിവസം കഴിഞ്ഞ്

കണ്ണൂർ പാനൂരിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി; സൈനയേയും ദൃശ്യയേയും കണ്ടെത്തിയത് മലപ്പുറം തിരൂരിലെ ലോഡ്ജിൽ നിന്നും ; തിങ്കളാഴ്‌ച്ച കാണാതായ കുട്ടികളെ കിട്ടിയത് ആറ് ദിവസം കഴിഞ്ഞ്

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: കണ്ണൂർ പാനൂരിൽ നിന്നും കാണാതായ സൈനയേയും ദൃശ്യയേയും കണ്ടെത്തി. മലപ്പുറം തീരൂരിലെ ലോഡ്ജിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ആറ് ദിവസം മുൻപാണ് ദൃശ്യ (20),സൈന(20)എന്നിവരെ കാണാതായത്.

കോളേജിലേക്ക് പോയ വിദ്യാർത്ഥിനികളെ രാത്രിയായിട്ടും കാണാത്തതോടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇവരുടെ മൊബൈൽ ഫോൺ സിഗ്‌നൽ പിന്തുടർന്ന് അന്വേഷണം നടത്തിയപ്പോൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അവസാനം ഫോൺ സ്വിച്ച് ഓഫ് ആയത്. പിന്നീട് ഫോൺ ഓൺ ചെയ്തിട്ടില്ല. അയൽ സംസ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

പാനൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് വിദ്യാർത്ഥിനികളാണ് ഇരുവരും. തമ്മിൽ പിരിഞ്ഞിരിക്കാനാവാത്ത വിധം കടുത്ത സൗഹൃദം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്ന് വീട്ടുകാർ ആദ്യമേ അറിയിച്ചിരുന്നു. മണിക്കൂറുകൾ നീളുന്ന ഫോൺ സംഭാഷണവും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയും വീട്ടുകാർ എതിർക്കുകയും ചെയ്തിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP