Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ജീവനൊടുക്കി; ഞെട്ടിക്കുന്ന സംഭവം മധ്യപ്രദേശിൽ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: കൂട്ട ബലാത്സംഗത്തിനിരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. വെള്ളിയാഴ്ചയാണ് മൂന്നുപേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. മദ്ധ്യപ്രദേശിൽ പന്ത്രണ്ടോ അതിൽ താഴെയോ ഉള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള ബിൽ കഴിഞ്ഞവർഷം ഡിസംബറിൽ പാസാക്കിയിരുന്നു.

ബലാത്സംഗ കേസുകളുടെ വാദം കേൾക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് ഹൈക്കോടതികൾ രൂപീകരിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലൈംഗികാതിക്രമ പരാധികൾക്ക് പ്രാധാന്യം കൊടുത്ത് ആദ്യംകേൾക്കുന്നതിനായുള്ള സംവിധാനം നടപ്പിലാക്കുകയാണെന്ന് ശിവരാജ് ചൗഹാൻ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP