Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നാറിൽ വിദ്യാർത്ഥിനിക്ക് വെട്ടേറ്റു; ഗുരുതര പരിക്കേറ്റ പാലക്കാട് സ്വദേശിയായ പ്രിൻസി സ്വകാര്യ ആശുപത്രിയിൽ; ആക്രമിച്ചത് 19 കാരിയുടെ നാട്ടിലെ അയൽവാസിയായ യുവാവ്; ഇയാൾ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ്

മൂന്നാറിൽ വിദ്യാർത്ഥിനിക്ക് വെട്ടേറ്റു; ഗുരുതര പരിക്കേറ്റ പാലക്കാട് സ്വദേശിയായ പ്രിൻസി സ്വകാര്യ ആശുപത്രിയിൽ; ആക്രമിച്ചത് 19 കാരിയുടെ നാട്ടിലെ അയൽവാസിയായ യുവാവ്; ഇയാൾ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി : മൂന്നാറിൽ പാലക്കാട് സ്വദേശിയായ വിദ്യാർത്ഥിനിക്ക് വെട്ടേറ്റു. മൂന്നാറിൽ ടിടിസി ആദ്യ വർഷ വിദ്യാർത്ഥിനിയായ പ്രിൻസിക്കാണ് (19) വെട്ടേറ്റത്. പാലക്കാട് സ്വദേശിയായ പെൺകുട്ടി ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്.

പ്രിൻസിയെ ആക്രമിച്ചത് നാട്ടിലെ അയൽവാസിയായ ആൽബിൻ ആണെന്നും ഇയാൾ സംഭവത്തിന് ശേഷം ഓടി രക്ഷപെട്ടെന്നും മൂന്നാർ പൊലീസ് അറിയിച്ചു. മൂന്നാർ-നല്ലതണ്ണി റോഡിൽ വൈകിട്ട് 5.30 ഓടെയാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ പ്രിൻസിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP