Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാളെ ഡിഗ്രി ക്ലാസ് തുടങ്ങുന്നതിന് മുൻപ് ബന്ധു വീട് സന്ദർശിക്കാനെത്തി; പമ്പയിൽ കുളിക്കുന്നതിനെ ഒഴുക്കിൽപ്പെട്ട സഹോദരനെ രക്ഷിച്ചു; കരയ്ക്ക് കയറ്റാനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായി; നദിയിൽ വീണു കാണാതായ പതിനേഴുകാരി സൂര്യയ്ക്കായി ഫയർഫോഴ്‌സും നാട്ടുകാരും തെരച്ചിൽ തുടരുന്നു

നാളെ ഡിഗ്രി ക്ലാസ് തുടങ്ങുന്നതിന് മുൻപ് ബന്ധു വീട് സന്ദർശിക്കാനെത്തി; പമ്പയിൽ കുളിക്കുന്നതിനെ ഒഴുക്കിൽപ്പെട്ട സഹോദരനെ രക്ഷിച്ചു; കരയ്ക്ക് കയറ്റാനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായി; നദിയിൽ വീണു കാണാതായ പതിനേഴുകാരി സൂര്യയ്ക്കായി ഫയർഫോഴ്‌സും നാട്ടുകാരും തെരച്ചിൽ തുടരുന്നു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നാളെ ഡിഗ്രി ഒന്നാം വർഷ ക്ലാസ് ആരംഭിക്കാനിരിക്കേ ഇന്നു ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടിയെ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. ആദ്യം ഒഴുക്കിൽപ്പെട്ടു പോയ സഹോദരനെ രക്ഷിച്ച് കരയിലേക്ക് കയറ്റുന്നതിനിടെ തളർന്നു പോയ

ചങ്ങനാശേരി തൃക്കൊടിത്താനം കടവിങ്കൽ ശ്രീജ-സജീവൻ ദമ്പതികളുടെ മകൾ സൂര്യ സജീവാ(17)ണ് പമ്പയുടെ ആഴങ്ങളിൽ മറഞ്ഞത്.

ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ വടശേരിക്കര ഇടക്കുളം പള്ളിക്കമുരുപ്പിനു സമീപം തേവർ തോട്ടത്തിൽ കടവിലായിരുന്നു സംഭവം. രാവിലെ പള്ളിക്ക മുരുപ്പിലുള്ള ബന്ധു നെടുന്താനത്ത് ബാലന്റെ വീട്ടിലെത്തിയതായിരുന്നു സൂര്യയും സഹോദരൻ സുധിയും കുടുംബാംഗങ്ങളും. കുഞ്ഞമ്മയോടൊപ്പം കുളിക്കാൻ പോയപ്പോഴായിരുന്നു വിധിയുടെ വിളയാട്ടം.

നദിയുടെ ആഴമുള്ള ഭാഗത്ത് നീന്തുന്നതിനിടെ സുധിയാണ് ആദ്യം ഒഴുക്കിൽപ്പെട്ട്. സുധിയെ രക്ഷിച്ച് കരയ്ക്കു കയറ്റുന്നതിനിടയിലാണ് അടിതെറ്റിപ്പോയ സൂര്യ ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരും ഫയർ ഫോഴ്സും തെരച്ചിൽ തുടരുകയാണ്. പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്കാണ് സൂര്യ നേടിയത്. ഇന്ന് ഡിഗ്രി ക്ലാസ തുടങ്ങാൻ ഇരിക്കുമ്പോഴുണ്ടായ അപകടം വീട്ടുകാരെയും നാട്ടുകാരെയും ബന്ധുക്കളെയും തളർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP