Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണത് ആറ് മീറ്റർ അകലെ റോഡിന്റെ മറുവശത്ത: ദേശീയപാത മുറിച്ചു കടക്കുമ്പോൾ അമിത വേ​ഗതയിലെത്തിയ കാറിടിച്ച്‌ തെറിച്ചു വീണ എട്ടാം ക്ലാസ് വിദ്യാർത്ഥിനി രക്ഷപ്പെട്ടത്അത്ഭുതകരമായി:രക്ഷയായത് തോളിൽ കിടന്ന സ്കൂൾ ബാ​ഗ്

ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണത് ആറ് മീറ്റർ അകലെ റോഡിന്റെ മറുവശത്ത: ദേശീയപാത മുറിച്ചു കടക്കുമ്പോൾ അമിത വേ​ഗതയിലെത്തിയ കാറിടിച്ച്‌ തെറിച്ചു വീണ എട്ടാം ക്ലാസ് വിദ്യാർത്ഥിനി രക്ഷപ്പെട്ടത്അത്ഭുതകരമായി:രക്ഷയായത് തോളിൽ കിടന്ന സ്കൂൾ ബാ​ഗ്

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: ദേശീയപാത മുറിച്ചു കടക്കുമ്പോൾ അമിത വേ​ഗതയിലെത്തിയ കാറിടിച്ച് തെറിച്ചു വീണ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. നങ്ങ്യാർകുളങ്ങര ശ്രേയസിൽ സഞ്ജീവന്റെയും ആശയുടെയും മകൾ ചേപ്പാട് എൻടിപിസി കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി നവമി (13) ആണ് പരുക്കുകളോടെ രക്ഷപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ദേശീയപാതയിൽ എത്തുന്ന ഭാഗത്തായിരുന്നു അപകടം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകാനാണ് നവമി റോഡ് മുറിച്ചു കടന്നത്. ഇതിനിടെ അമിത വേഗത്തിലെത്തിയ കാർ നവമിയെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്ത‍ിൽ റോഡിലേക്കു വീണ നവമി തെറിച്ച് മറുവശത്തേക്ക് ഉരുണ്ടു പോയി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മ അപകടം കണ്ട് ഓടിയെത്തി.

പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം കുട്ടി ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. തലയ്ക്കും കാലിനും പരുക്കുണ്ട്. സ്കൂൾ ബാഗ് തോളിലുണ്ടായിരുന്നതാണ് സാരമായ പരുക്കുകളേൽക്കാതെ രക്ഷപ്പെടുത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. അപകടം നടന്ന സ്ഥലത്തുള്ള കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

നങ്ങ്യാർകുളങ്ങര എസ്.എൻ.ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് ദേശീയപാതയിൽ എത്തുന്ന ഭാഗത്താണ് നവമി അപകടത്തിൽപ്പെട്ടത്. സ്‌കൂൾകുട്ടികൾ ഏറെ ബുദ്ധിമുട്ടിയാണ് റോഡ് മുറിച്ചുകടക്കുന്നത്. ശനിയാഴ്ചയും ഇതേസ്ഥലത്ത് അപകടമുണ്ടായി. റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈനോ കുട്ടികളുടെ സഹായത്തിന് ഹോംഗാർഡിന്റെ സേവനമോ ഇവിടെയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP