Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൽവഴുതി തോട്ടിൽ വീണ യുവതിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ഒന്നര വയസുകാരൻ രക്ഷപ്പെട്ടത് അത്ഭുകരമായി; അപകടം വട്ടക്കായലിന് സമീപമുള്ള തോടിൽ; വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്നത് കണ്ട കുഞ്ഞിനെ രക്ഷിച്ചത് സമീപവാസികൾ; അമ്മയെ കാണാനില്ലെന്ന് അറിഞ്ഞത് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ

കാൽവഴുതി തോട്ടിൽ വീണ യുവതിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ഒന്നര വയസുകാരൻ രക്ഷപ്പെട്ടത് അത്ഭുകരമായി; അപകടം വട്ടക്കായലിന് സമീപമുള്ള തോടിൽ; വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്നത് കണ്ട കുഞ്ഞിനെ രക്ഷിച്ചത് സമീപവാസികൾ; അമ്മയെ കാണാനില്ലെന്ന് അറിഞ്ഞത് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

കുട്ടനാട്: മകനുമായി വീട്ടിലേക്ക് വരുന്നതിനിടെ കാൽവഴുതി തോട്ടിൽ വീണ യുവതിക്ക് ദാരുണാന്ത്യം. ഒന്നര വയസുള്ള മകൻ ആന്റോച്ചൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കൈനകരി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ മൂലശേരി വീട്ടിൽ ലിനോജിന്റെ ഭാര്യ നീതു ജോർജ് (26) ആണ് മരിച്ചത്.

കുഞ്ഞ് വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്നത് കണ്ട് സമീപവാസികളായ ജോയൽ, മാർട്ടിൻ എന്നീ യുവാക്കളാണ് ആറ്റിൽ ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷം കുട്ടിയുടെ വീട്ടിലേക്ക് പോയവരാണ് അമ്മയെ കാണുന്നില്ലെന്ന വിവരം സമീപത്തുണ്ടായിരുന്നവരെ അറിയിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ആയിരുന്നു സംഭവം. മീനപ്പള്ളി വട്ടക്കായലിന് സമീപമുള്ള തോടിന്റെ കരയിലാണ് കുടുംബം താമസിച്ചിരുന്നത്. ദുരിതാശ്വാസ വിതരണ കേന്ദ്രത്തിൽ നിന്നു സാധനങ്ങൾ വാങ്ങി വീട്ടിൽവച്ച ശേഷം സമീപത്തെ വീട്ടിലെ റേഷൻകാർഡ് കൊടുക്കാനായി പോയ നീതു തിരികെവരും വഴി വെള്ളത്തിൽ വീണതെന്നാണ് സൂചന.

നീതുവിനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് നീതുവിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞ് അപകടനില തരണം ചെയ്തു. ലിനോജ് ജെ.സി.ബി. ടെക്നീഷ്യനാണ്. ആലപ്പുഴ പുന്നമട തോട്ടുങ്കൽ വീട്ടിൽ ജോർജ് -എൽസമ്മ ദമ്പതികളുടെ മകളാണ് നീതു.

സമീപത്തു കിടന്ന വള്ളത്തിനടിയിലേക്ക് നീതു താഴ്ന്നു പോയിരിക്കാമെന്നാണ് പ്രദേശവാസികൾ പറയുന്നത്. നീതുവും മകനും നടന്ന് പോകുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനമെന്ന് പുളിങ്കുന്ന് എസ്‌ഐയുടെ ചുമതല വഹിക്കുന്ന ഇ.സി. ഗോപാലകൃഷ്ണൻ പറഞ്ഞു. നീതുവിന്റെ സംസ്‌കാരം നാളെ രാവിലെ 10 ന് കൈനകരി സെന്റ് മേരീസ് പള്ളിയിൽ നടക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP