Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

അയൽവാസി നിരന്തരമായി പീഡിപ്പിക്കാൻ ശ്രമിച്ചു; പൊലീസിൽ വിളിച്ചറിയിച്ചപ്പോൾ പരാതി എഴുതി നൽകിയാൽ കേസ് എടുക്കാമെന്ന് മറുപടി: ഒടുവിൽ ഡിജിപി ഇടപെട്ടപ്പോൾ പ്രതിയെ ഉടൻ പിടികൂടി പൊലീസ്

അയൽവാസി നിരന്തരമായി പീഡിപ്പിക്കാൻ ശ്രമിച്ചു; പൊലീസിൽ വിളിച്ചറിയിച്ചപ്പോൾ പരാതി എഴുതി നൽകിയാൽ കേസ് എടുക്കാമെന്ന് മറുപടി: ഒടുവിൽ ഡിജിപി ഇടപെട്ടപ്പോൾ പ്രതിയെ ഉടൻ പിടികൂടി പൊലീസ്

നെന്മാറ: അയൽവാസി നിരന്തരമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് 13കാരി വിളിച്ചറിയിച്ചപ്പോൾ പരാതി എഴുതി നൽകിയാൽ കേസ് എടുക്കാമെന്ന് പൊലീസിന്റെ മറുപടി. ഒടുവിൽ 13കാരി കൂട്ടുകാരിയുടെ സഹായത്തോടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചറിയിച്ചപ്പോൾ പ്രതിയെ ഉടൻ പിടികൂടി പൊലീസ് മാതൃകയായി.

പെൺകുട്ടി ഡി.ജി.പിയെ നേരിട്ട് വിളിച്ചു പറഞ്ഞയുടൻ പൊലീസെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്തു. നെന്മാറ പൊലീസാണ് പരാതി എഴുതി നൽകിയാൽ നടപടിയെടുക്കാമെന്ന് അറിയിച്ചത്. മുമ്പ് വാടക വീട്ടിൽ താമസിച്ചപ്പോൾ അടുത്ത് താമസിച്ചിരുന്ന വിജയൻ (61) ആണ് 13 കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. നിരന്തരമായി വീട്ടിൽ ആരുമില്ലാത്ത സമയത്ത് വരികയും കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം പിടിച്ചുവലിച്ചു കൊണ്ടുപോകാനുള്ള ശ്രമവും നടത്തി.

ഇതേ തുടർന്നാണ് നെന്മാറ പൊലീസിൽ വിളിച്ച് പരാതി പറഞ്ഞത്. എന്നാൽ സ്റ്റേഷനിൽ വന്ന് പരാതി എഴുതി നൽകിയാലേ നടപടിയെടുക്കാൻ കഴിയൂവെന്ന് അറിയിച്ചതോടെ പെൺകുട്ടി ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെ നേരിട്ട് വിളിക്കുകയായിരുന്നു. ഇതോടെ ഡി.ജി.പിയുടെ നിർദ്ദേശാനുസരണം ജില്ലാ പൊലീസ് മേധാവി ഇടപെട്ടതോടെ നെന്മാറ പൊലീസ് ഉടൻ സ്ഥലത്തെത്തി പ്രതിയെ പിടികൂടി. പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP