Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉച്ചമയക്കത്തിലായിരുന്ന രമണിയമ്മയെ കൊല്ലാൻ ശ്രമിച്ചത് വലിയ പാറക്കല്ലിന് തല ഇടിച്ച് പൊട്ടിച്ച്; മകന്റെ ഭാര്യയുടെ ആക്രമണത്തിൽ പരിക്കേറ്റ വൃദ്ധ ആശുപത്രിയിൽ; ഗിരിതയെ അറസ്റ്റ് ചെയ്ത് പൊലീസും

ഉച്ചമയക്കത്തിലായിരുന്ന രമണിയമ്മയെ കൊല്ലാൻ ശ്രമിച്ചത് വലിയ പാറക്കല്ലിന് തല ഇടിച്ച് പൊട്ടിച്ച്; മകന്റെ ഭാര്യയുടെ ആക്രമണത്തിൽ പരിക്കേറ്റ വൃദ്ധ ആശുപത്രിയിൽ; ഗിരിതയെ അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഉറങ്ങി കിടന്ന ഭർതൃമാതാവിനെ യുവതി കൊല്ലാൻ ശ്രമിച്ചത് പാറക്കല്ല് കൊണ്ട് കലയ്ക്കടിച്ച്. പുത്തൂർ പൊങ്ങൻപാറ വാർഡിൽ വെണ്ടാർ വെൽഫെയർ സ്‌കൂളിനു സമീപം ആമ്പാടിയിൽ പുത്തൻവീട്ടിൽ ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ രമണിയമ്മ(66)യ്ക്കാണ് ഉച്ചയുറക്കത്തിനിടെ മരുമകളുടെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റത്. രമണിയമ്മയുടെ മകൻ ബിമൽകുമാറിന്റെ ഭാര്യ ഗിരിത(40)യാണ് വലിയ പാറക്കല്ല് ഉപയോഗിച്ച് തല തല്ലിപ്പൊട്ടിച്ചത്. ഗിരിതയെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. രമണിയമ്മ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ഉച്ചയുറക്കത്തിനായി മുറിക്കുള്ളിൽ കട്ടിലിൽ കിടക്കുകയായിരുന്ന രമണിയമ്മയെ വലിയ പാറക്കല്ല് കൊണ്ട് ഗിരിത തലയ്ക്ക് ഇടിച്ചു. നിലവിളി കേട്ട് പരിസരവാസികൾ ഓടിക്കൂടി. വാതിലുകൾ അടഞ്ഞ നിലയിലായിരുന്നു. ബന്ധുക്കൾ ഉൾപ്പെടെ അടുക്കള വാതിൽ തല്ലിത്തുറന്ന് അകത്തു കയറിയപ്പോൾ തലപൊട്ടി ചോരയിൽ കുളിച്ച നിലയിലായിരുന്നു രമണിയമ്മ.

കട്ടിലിലും മെത്തയിലും തലയണയിലുമെല്ലാം രക്തം തളംകെട്ടി നിൽക്കുകയായിരുന്നു. ഗിരിതയെ പൊലീസ് ഉടൻ പിടികൂടി. ഗിരിതയ്ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പുത്തൂർ എസ് ഐ. ആർ.രതീഷ് കുമാർ അറിയിച്ചു. ഇടിക്കാനുപയോഗിച്ച കല്ല് ബിഗ്ഷോപ്പറിനുള്ളിൽ നിന്നു പൊലീസ് കണ്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP