Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കർണാടകയിൽ നിന്നെത്തി കറങ്ങി നടന്നത് ഹോം ക്വാറന്റൈൻ ലംഘിച്ച്; വയനാട്ടിൽ നാല് യുവാക്കളെ കുടുക്കിയത് ജിയോഫെൻസിങ് സംവിധാനം

കർണാടകയിൽ നിന്നെത്തി കറങ്ങി നടന്നത് ഹോം ക്വാറന്റൈൻ ലംഘിച്ച്; വയനാട്ടിൽ നാല് യുവാക്കളെ കുടുക്കിയത് ജിയോഫെൻസിങ് സംവിധാനം

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: കഴിഞ്ഞ ദിവസം വയനാട്ടിൽ ഹോം ക്വാറന്റൈൻ ലംഘിച്ച നാലുപേരെയും കുടുക്കിയത് സൈബർ സെല്ലിന്റെ ജിയോഫെൻസിങ് സംവിധാനം. മാക്കുറ്റി സ്വദേശി അഴിപ്പുറത്ത് വീട്ടിൽ നിപു എ. സുരേന്ദ്രൻ (27), ചീരാൽ സ്വദേശി ദിനേശ് (28), ചെറുമട് സ്വദേശി മരവടവിൽ വീട്ടിൽ ജിത്യാ മുകുന്ദ് (28), കുടുക്കി സ്വദേശി നമ്പ്യാർവീട്ടിൽ എ. അക്ഷയ് (21) എന്നിവർക്കെതിരെയാണ് ക്വാറന്റീൻ ലംഘിച്ചതിന് നൂൽപ്പുഴ പൊലീസ് കേസെടുത്തത്. കർണാടകയിൽ നിന്നെത്തി ഹോം ക്വാറന്റീനിൽ കഴിയാനുള്ള നിർദ്ദേശം യുവാക്കൾ ലംഘിക്കുകയായിരുന്നു.

അതേസമയം, കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 209 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. രോഗം സ്ഥിരീകരിച്ച് 16 പേർ മാനന്തവാടി ജില്ല ആശുപത്രിയിലും രണ്ടുപേർ കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് ചികിത്സയിൽ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 189 പേരും ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 24 പേരും ഉൾപ്പെടെ നിലവിൽ 3691 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ജില്ലയിൽ നിന്നും ആകെ 2620 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതിൽ ഫലം ലഭിച്ച 2065 ൽ 2058 നെഗറ്റീവും ഏഴ് പോസിറ്റീവുമാണ്. 555 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട് ഇനിയും ലഭിക്കാനുണ്ട്.

വിദേശ രാജ്യങ്ങൾക്ക് പുറമെ ഇതരസംസ്ഥാനങ്ങളിൽ നിന്നുകൂടി ആളുകൾ തിരിച്ചെത്തി തുടങ്ങിയതോടെ ക്വാറന്റീൻ സംവിധാനം ഒരുക്കുന്നതടക്കമുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് അധികൃതർക്കുള്ളത്. എന്നാൽ നിരീക്ഷണത്തിലാക്കിയാലും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ ചിലരെങ്കിലും തയ്യാറാകാത്തത് വെല്ലുവിളിയാകുകയാണ്. ഇത്തരത്തിൽ നിരവധി കേസുകളാണ് ഒരു മാസത്തിനിടെ വയനാട്ടിലുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP